ശ്രീലങ്കയില്‍ പുതിയ ഭരണഘടന അടുത്തവര്‍ഷത്തോടെ

കൊളംബോ: ശ്രീലങ്കയില്‍ പുതിയ ഭരണഘടന അടുത്തവര്‍ഷം മധ്യത്തോടെ നിലവില്‍വരുമെന്നു റിപോര്‍ട്ട്. 1978ല്‍ രൂപീകരിച്ച ഭരണഘടനയാണ് രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത്. 225 അംഗങ്ങളുള്ള പാര്‍ലമെന്റ് സമിതി പുതിയ ഭരണഘടനയുടെ കരടുരേഖ തയ്യാറാക്കി കഴിഞ്ഞതായാണ് റിപോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ വെബ്‌സൈറ്റില്‍ രേഖ പ്രസിദ്ധീകരിച്ചതായും റിപോര്‍ട്ടുണ്ട്. അതേസമയം, കരടുരേഖയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നു സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ അറിയിച്ചു. എന്നാല്‍, അടുത്തവര്‍ഷം ജൂണ്‍-ജൂലൈ മാസത്തോടെ ഭരണഘടനാ രൂപീകരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
1972ലെ ഭരണഘടനയുടെ രൂപീകരണം പൂര്‍ത്തിയാക്കിയത് 1978ലായിരുന്നു. ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയുടെ പ്രധാനമന്ത്രി സിരിമാവോ ബണ്ടാര നായകെയുടെ നേതൃത്വത്തിലായിരുന്നു ഭരണഘടനാ രൂപീകരണം.
Next Story

RELATED STORIES

Share it