World

ശ്രീലങ്കയിലെ യുദ്ധക്കുറ്റങ്ങള്‍ യു.എന്‍. പ്രത്യേക കോടതി പരിഗണിക്കും

ശ്രീലങ്കയിലെ യുദ്ധക്കുറ്റങ്ങള്‍ യു.എന്‍. പ്രത്യേക കോടതി പരിഗണിക്കും
X
.
554258-icj-judges

കൊളംബോ: തമിഴ്‌വംശജര്‍ക്കെതിരേ ശ്രീലങ്കന്‍ പട്ടാളം നടത്തിയ യുദ്ധക്കുറ്റകൃത്യങ്ങളുടെ കേസുകള്‍ യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രത്യേക കോടതി പരിഗണിക്കും. 2009ല്‍ സൈന്യം നടത്തിയ കൂട്ടക്കൊലകളുടെ പരാതിയിലാണ് പ്രധാനമായും യു.എന്‍. ഇരുഭാഗത്തിന്റെയും വാദം കേള്‍ക്കുന്നത്. ഈ കാലഘട്ടത്തില്‍ മാത്രം ഏറ്റുമുട്ടലില്‍ 40,000ഓളം തമിഴ്‌വംശജര്‍ കൊല്ലപ്പെട്ടിട്ടുണെ്ടന്നാണു കണക്ക്. കേസ് സംബന്ധിച്ച ഫയലുകള്‍ ദീര്‍ഘകാലമായി യു.എന്നില്‍ പരിഗണിക്കപ്പെടാതെ കിടക്കുകയായിരുന്നു. രാജപക്‌സെ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം യുദ്ധക്കുറ്റകൃത്യങ്ങളില്‍ സൈനികര്‍ക്കെതിരായ കേസുകള്‍ എത്രയും വേഗം പരിഗണിക്കുമെന്നറിയിച്ചിരുന്നു.
പ്രാദേശികമായി ഭരണകൂടം ഇതുസംബന്ധിച്ചു അന്വേഷണം നടത്തുമെന്നും എന്നാല്‍, വിദേശ ജഡ്ജിമാരെ വിധിപറയാന്‍ അനുവദിക്കില്ലെന്നും അന്നു ശ്രീലങ്ക വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it