Flash News

ശ്രീലങ്കയിലെ പ്രകൃതിക്ഷോഭം : മരണം 200 കവിഞ്ഞു



കൊളംബോ: ശ്രീലങ്കയില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. കാണാതായ 94 പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. പ്രളയഭീഷണിയെ തുടര്‍ന്ന് ആറു ലക്ഷം പേരാണ് വീടുവിട്ട് പലായനം ചെയ്തത്. മഴയുടെയും കൊടുങ്കാറ്റിന്റെയും ശക്തി കുറയുകയും പ്രളയജലം ഇറങ്ങിത്തുടങ്ങുകയും ചെയ്തതോടെ ഒരു ലക്ഷം പേര്‍ വീടുകളിലേക്കു തിരിച്ചെത്തി. ഇവരില്‍ പലരുടെയും വീടുകള്‍ക്കു നാശനഷ്ടമുണ്ടായിട്ടുണ്ട്. വീട് തീര്‍ത്തും നശിച്ചതിനാല്‍ 80,000 പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ തുടരുകയാണ്. ഇന്ത്യന്‍ നാവികസേന അയച്ച 325 അംഗ സംഘം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും പങ്കുചേര്‍ന്നു. വിദേശരാജ്യങ്ങളില്‍ നിന്നും സഹായമെത്തിത്തുടങ്ങി. പാകിസ്താനില്‍നിന്നുള്ള സഹായവുമായി ഒരു കപ്പല്‍ ഇന്നലെ എത്തി. മൂന്നു ചൈനീസ് കപ്പലുകള്‍ നാളെ എത്തും.
Next Story

RELATED STORIES

Share it