Second edit

ശ്രീലങ്കയിലെ പശു

രാമായണത്തില്‍ രാവണന്റെ നാടാണ് ശ്രീലങ്ക. സീതയെ രാവണന്‍ അങ്ങോട്ട് അപഹരിച്ചുകൊണ്ടുപോയി എന്ന് കഥ. ഇപ്പോള്‍ പശുവിന്റെ പേരില്‍ വര്‍ഗീയത കുത്തിപ്പൊക്കാനുള്ള ശ്രമമാണു നടക്കുന്നത്. ശ്രീലങ്കന്‍ ജനസംഖ്യയുടെ 10 ശതമാനം മാത്രം വരുന്ന മുസ്‌ലിംകള്‍ക്കെതിരേയാണ് പ്രധാനമായും പടനീക്കം. ക്രൈസ്തവരാണ് മറ്റൊരു ലക്ഷ്യം.
ഈ റമദാന്‍ ആരംഭിക്കുന്നതിനു മുമ്പ് ഗോവധവും ബീഫ് വില്‍പനയും നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജാഫ്‌നയില്‍ സേവ് സേനൈയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തുകയുണ്ടായി. 2009ല്‍ ആഭ്യന്തരയുദ്ധം അവസാനിച്ചതിനു ശേഷം ശ്രീലങ്കയില്‍ സാമുദായികാസ്വാസ്ഥ്യം കുത്തിപ്പൊക്കാനുള്ള നീക്കം നടന്നുവരുകയാണ്. രണ്ടുവര്‍ഷമേ ആയിട്ടുള്ളു സേവ് സേനൈ രൂപംകൊണ്ടിട്ട്. ഹിന്ദു, ബൗദ്ധ പാരമ്പര്യത്തിനെതിരാണ് ഗോവധവും പശു ഇറച്ചിയുടെ വില്‍പനയും തീറ്റയുമെന്ന് ഇവര്‍ വാദിക്കുന്നു. ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ ആര്‍ണോള്‍ഡ് മേയറായപ്പോഴും എതിര്‍പ്പുയര്‍ന്നു. ഇസ്‌ലാമിലേക്കും ക്രിസ്തുമതത്തിലേക്കും ആളെ ചേര്‍ക്കുന്നുവെന്നതാണ് മറ്റൊരാരോപണം. ചില ബൗദ്ധപുരോഹിതരുടെ പിന്തുണയുമുണ്ട് ഇവര്‍ക്ക്.
അതേസമയം, മല്‍സ്യവും മാംസവും നന്നായി കഴിക്കുന്നവരാണ് ശ്രീലങ്കക്കാര്‍. അവര്‍ എങ്ങനെ ഈ ആവശ്യത്തോട് പ്രതികരിക്കുമെന്നറിയില്ല. മുഖ്യ രാഷ്ട്രീയകക്ഷികളാവട്ടെ മൗനത്തിലുമാണ്.
Next Story

RELATED STORIES

Share it