kannur local

ശ്രീലങ്കന്‍ യുവതിയെ പീഡിപ്പിച്ച കേസ്: മുഖ്യപ്രതിക്കായി ലുക്കൗട്ട് നോട്ടിസ്

തലശ്ശേരി: ശ്രീലങ്കന്‍ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനത്തിനിരയാക്കുകയും ഗര്‍ഭഛിദ്രം നടത്തുകയും പണം വാങ്ങി തിരിച്ചുനല്‍കാതെ വഞ്ചിക്കുകയും ചെയ്‌തെന്ന കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
വിദേശത്തേക്കു കടന്ന മുഖ്യപ്രതിയെ വലയിലാക്കാന്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് കേസന്വേഷിക്കുന്ന ടൗണ്‍ സിഐ കെ ഇ പ്രേമചന്ദ്രന്‍ പറഞ്ഞു. ശ്രീലങ്കന്‍ സ്വദേശിനിയും കോയമ്പത്തൂരില്‍ സ്ഥിരതാമസക്കാരിയുമായ 38കാരിയുടെ പരാതിയിലാണ് കരിയാട് പള്ളിക്കുനിയിലെ റെനീഷ് (26), മാതാവ് നളിനി (49), സഹോദരി രേഷ്മ (30), ഇവരുടെ ഭര്‍ത്താവ് കൊയിലാണ്ടി സ്വദേശി ബിബീഷ്(39) എന്നിവര്‍ക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. യുവതിയെ പോലിസ് മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കി. 376ാം വകുപ്പ് പ്രകാരം ബലാല്‍സംഗം, 313 പ്രകാരം ഗര്‍ഭഛിദ്രം നടത്തല്‍, 406 പ്രകാരം പണം വാങ്ങി തിരിച്ചുനല്‍കാതെ വഞ്ചിക്കല്‍, 506 പ്രകാരം ഭീഷണിപ്പെടുത്തല്‍, അസഭ്യം പറഞ്ഞതിന് 294 ബി റെഡ് വിത്ത് 341 ഐപിസി എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ പോലിസ് ചുമത്തിയിട്ടുള്ളത്. നളിനി, മകള്‍ രേഷ്മ, രേഷ്മയുടെ ഭര്‍ത്താവ് ബിബീഷ് എന്നിവര്‍ക്കാണ് ജില്ലാ കോടതി ജാമ്യം അനവിദിച്ചത്. ഇവര്‍ക്കെതിരേ ഭീഷണിപ്പെടുത്തയിതിനും മാനസികമായി പീഡിപ്പിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്. ഭര്‍ത്താവിനെ വീണ്ടെടുത്ത് തരണമെന്നാവശ്യപ്പെട്ടാണ് ശ്രീലങ്കന്‍ സ്വദേശിനി ആദ്യം ടൗണ്‍ പോലിസില്‍ പരാതി നല്‍കിയത്. കോയമ്പത്തൂരില്‍ ജോലി ചെയ്തുകൊണ്ടിരുന്ന തന്നെ അവിടെ വച്ച് പരിചയപ്പെട്ട റെനീഷുമായി പ്രണയത്തിലായി. എന്നാല്‍ റെനീഷ് പിന്നീട് മുങ്ങിയതായാണു യുവതി ടൗണ്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ശ്രീലങ്ക സ്വദേശിനിയാണെന്നും മാതാപിതാക്കള്‍ വാഹനാപകടത്തില്‍ മരിച്ചുപോയതായും പിന്നീട് കോയമ്പത്തൂരിലെത്തി അവിടെ ജോലി ചെയ്തു ജീവിച്ചുവരികയാണെന്നും ഇതിനിടയിലാണ് റെനീഷുമായി പ്രണയത്തിലായതെന്നും യുവതി പോലിസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പിന്നീട് യുവാവിനോടൊപ്പം തലശ്ശേരിയിലെത്തി റസ്റ്റ് ഹൗസിന് സമീപം താമസിച്ചുവരുന്നതിനിടയിലാണ് യുവതിയെ ഉപേക്ഷിച്ച് യുവാവ് വിദേശത്തേക്കു കടന്നത്.
Next Story

RELATED STORIES

Share it