ശ്രീലങ്കന്‍ യുദ്ധക്കപ്പലുകള്‍ കൊച്ചിയില്‍

കൊച്ചി: ശ്രീലങ്കന്‍ യുദ്ധക്കപ്പലുകളായ സമുദ്രയും നന്ദിമിത്ര യും കൊച്ചിയിലെത്തി. നാളെ വരെ ശ്രീലങ്കന്‍ കപ്പലുകള്‍ കൊച്ചി തീരത്തു ഉണ്ടാകും. ക്യാപ്റ്റന്‍ പി ഡി എസ് ഡയസ്, ക്യാപ്റ്റന്‍ എ എം എസ് സേനാവിരത്‌ന എന്നിവരാണ് കപ്പലിന്റെ കമാന്റിങ് ഓഫിസര്‍മാര്‍.
സന്ദര്‍ശനത്തിനിടെ ഇന്ത്യയുടെ ദക്ഷിണ നാവികസേനാ കമാന്റിങ് ഓഫിസര്‍മാരുമായും ഇവര്‍ കൂടിക്കാഴ്ച നടത്തും. ശ്രീലങ്കന്‍ കമാന്റിങ് ഓഫിസര്‍മാര്‍ ഇന്ത്യയിലെ ശ്രീലങ്കന്‍ ഡെപ്യൂട്ടി അംബാസഡര്‍ ആയ ഡബ്ല്യൂ എച്ച് യു പ്രസന്ന ഹെവഗെ ദക്ഷിണ നാവികസേനാ ചീഫ് സ്റ്റാഫ് റയര്‍ അഡ്മിറല്‍ ആര്‍ ബി പണ്ഡിറ്റുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി.
പരസ്പരം കപ്പലുകളും നാ വിക ആസ്ഥാനവും സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ചര്‍ച്ച പുരോഗമിക്കുകയാണ്.
Next Story

RELATED STORIES

Share it