ശ്രീലങ്കന്‍ പ്രധാനമന്ത്രിക്ക് നെടുമ്പാശ്ശേരിയില്‍ സ്വീകരണം

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയ്ക്ക് നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഔദ്യോഗിക സ്വീകരണം നല്‍കി. സര്‍ക്കാരിന്റെ അതിഥിയായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. കൊളംബോയില്‍ നിന്നുള്ള വിമാനത്തില്‍ രാവിലെ 8.45നാണ് റനില്‍ വിക്രമസിംഗെ നെടുമ്പാശ്ശേരിയിലെത്തിയത്. പത്‌നി പ്രഫ. മൈത്രി വിക്രമസിംഗെയും ഒ പ്പമുണ്ടായിരുന്നു.
വിമാനത്താവളത്തിലെ അറൈവല്‍ ടെര്‍മിനലില്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
ജില്ല കലക്ടര്‍ എം ജി രാജമാണിക്യം, ഐ ജി മഹിപാല്‍ യാദവ്, റൂറല്‍ എസ്പി യതീഷ് ചന്ദ്ര, എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിച്ചു.
Next Story

RELATED STORIES

Share it