Flash News

ശ്രീലങ്കന്‍ നേവിയ്ക്ക് രഹസ്യ ഭൗമാന്തര്‍ തടവറയുണ്ടെന്ന് യുഎന്‍ കണ്ടെത്തല്‍

ശ്രീലങ്കന്‍ നേവിയ്ക്ക് രഹസ്യ ഭൗമാന്തര്‍ തടവറയുണ്ടെന്ന് യുഎന്‍ കണ്ടെത്തല്‍
X
UN

ജക്കാര്‍ത്ത: ശ്രീലങ്കന്‍ നേവിയുടെ കീഴില്‍ ഭൗമാന്തര്‍ തടവറ ഉള്ളതായി യുഎന്‍ സംഘത്തിന്റെ കണ്ടെത്തല്‍. സിവില്‍ യുദ്ധതടവുകാരെ പീഡിപ്പിക്കുക്കകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് ഈ രഹസ്യതടവറയിലാണെന്നാണ് കരുതുന്നത്.എന്നിരുന്നാലും ഇത്തരത്തിലുള്ള ഒരു സെന്റര്‍ തങ്ങള്‍ക്ക് കീഴിലില്ലെന്ന് നേവി പറഞ്ഞു.

പത്തുവര്‍ഷത്തോളം നീണ്ടുനില്‍ക്കുകയും 2009ല്‍ അവസാനിക്കുകയും ചെയ്ത സിവില്‍ യുദ്ധം നടക്കുന്നതിനിടെ വലത് സംഘടനകളുടെ കലാപവും ഇതിനിടെ നടന്ന പൈശാചികമായ ക്രൂരതകളും മുഴുവന്‍ അന്വേഷിക്കുന്നതിന് വേണ്ടി അന്താരാഷ്ട്ര സമ്മര്‍ദ്ദമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതേതുടര്‍ന്ന് മൂന്ന് പ്രഗല്‍ഭരുള്‍പ്പെടുന്ന യുഎന്‍സംഘം രഹസ്യമായി അന്വേഷണം നടത്തിയിരുന്നു. ഇവരാണ് രഹസ്യതടവറ കണ്ടെത്തിയതായി പ്രഖ്യാപിച്ചത്.

നവംബര്‍ 9 മുതല്‍ ബെര്‍നാഡ് ദുഹൈമി,തൈ-യങ് ബൈക്,ഏരിയല്‍ ദുളിത്സ്‌കി എന്നിവര്‍ ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശിക്കുകയും യുദ്ധസമയത്ത് തടവറയുടെ ചുമതലക്കാരായ ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുക്കുകയും ചെയ്തു. കിഴക്കന്‍ ശ്രീലങ്കയുടെ നേവല്‍ ബേസിലുള്ള രഹസ്യ ഭൗമാന്തര്‍ സെല്ലുകളിലാണ് പീഡനങ്ങളും ചോദ്യംചെയ്യലുകളും തടവില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നതെന്ന് ബെര്‍നാഡ് ദുഹൈമ പറഞ്ഞു.'' ഇതൊരു പ്രധാന കണ്ടെത്തലാണെന്നാണ് തങ്ങള്‍ കരുതുന്നത്. ഇത് ശരിക്ക് അന്വേഷിക്കണം. ആ തടവറയില്‍ ഇപ്പോഴും പല ആളുകളും തടവിലുണ്ടാകുമെന്നും'' ശ്രീലങ്കന്‍ സന്ദര്‍ശനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദേഹം വ്യക്തമാക്കി.

എന്നാല്‍ ബേസിലില്‍ പീഡനകേന്ദ്രങ്ങളൊന്നുമില്ല.നാലു തമിഴ് കുട്ടികളെ നിയമവിരുധമായി തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇത് ചെയ്ത ചില നേവല്‍ ഉദ്യോഗസ്ഥരല്ലാതെ ആരും തടവിലില്ലെന്നും നേവി ചീഫ് വൈസ് അഡ്മിറല്‍ രവി വൈജെഗുണരത്‌ന പറഞ്ഞു.

സിവില്‍ യുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ പതിനായിരകണക്കിനാളുകളാണ് കൊല്ലപ്പെട്ടതായി കരുതുന്നത്. തമിഴ്പുലികളും സര്‍ക്കാരും തമ്മില്‍ നടന്ന പൊരിഞ്ഞ യുദ്ധത്തില്‍ വിമതരെയും ,പരമ്പരാഗത തമിഴരും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവരെ കുറിച്ചൊന്നും പിന്നീട് വിവരമുണ്ടായിരുന്നില്ല. വിമതരും,മനുഷ്യാവകാശ പ്രവര്‍ത്തകരും,സാംസ്‌കാരിക പ്രവര്‍ത്തകരും,മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് സംശയിച്ചത്. ഇവരെ പിന്നീട് കാണാതായവരുടെ പട്ടികയിലാണ് പെടുത്തിയത്.

എന്നാല്‍ ഇവരെല്ലാം ഇത്തരത്തിലുള്ള രഹസ്യ തടവറകളിലുണ്ടാകുമെന്നും പലരെയും പീഡിപ്പിച്ചിരുന്നത് ഇത്തരം തടവറകളിലാകാമെന്നും യുഎന്‍ അംഗങ്ങള്‍ പറഞ്ഞു. ജനുവരിയില്‍ ചില കൊലപാതകങ്ങളിലും കാണാതാകലുകളിലും പ്രതിഷേധം ശക്തമായപ്പോള്‍ സര്‍ക്കാര്‍ അന്വേഷണത്തിന് നടപടിയെടുത്തിരുന്നു. ഇതില്‍ സംശയം തോന്നിയ ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അടുത്ത സെപ്തംബറില്‍ സന്ദര്‍ശനം സംബന്ധിച്ച അന്തിമറിപോര്‍ട്ട് സംഘം കൈമാറും. വിദേശ ജഡ്ജുമാരെയും അന്വേഷണ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി ശ്രീലങ്ക പ്രത്യേക ഹൈബ്രിഡ് കോടതി ഉണ്ടാക്കണമെന്നും പീഡനങ്ങള്‍ അന്വേഷിക്കണമെന്നും യുഎന്‍ സംഘങ്ങള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it