Flash News

ശ്രീരാമകൃഷ്ണനെതിരെ നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് മല്‍സരിക്കും

ശ്രീരാമകൃഷ്ണനെതിരെ നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് മല്‍സരിക്കും
X
p.sreeramakrishnan-Mla

പൊന്നാനി: ഇടത് മുന്നണിയുടെ ഭാഗമായി നിന്നിരുന്ന നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ഇത്തവണ നിലപാട് മാറ്റുന്നു. പൊന്നാനിയില്‍ ഇടത് സ്ഥാനാര്‍ഥിയായ പി ശ്രീരാമകൃഷ്ണനെതിരെ പൊന്നാനി നഗരസഭയിലെ ഇടത് ഭരണമുന്നണിയുടെ ഭാഗമായ നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ജില്ലാ നേതാവ് ഒ ഒ ഷംസു മല്‍സരിക്കാന്‍ തീരുമാനിച്ചു. നിലവില്‍ പൊന്നാനി നഗരസഭാ ഭരണസമിതിയിലെ പ്രധാന കക്ഷി നേതാവാണ് ഒ ഒ ഷംസു.സഗരസഭയുടെ വികസന സ്റ്റാ ന്റിങ് കമ്മിറ്റി ചെയര്‍മാനും കൂടിയാണ് ഇദ്ദേഹം.
പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായ നിലവിലെ എംഎല്‍എ പിടിഎ റഹീമിനെ കുന്ദമംഗലം മണ്ഡലത്തില്‍ ഇടത് സ്വതന്ത്രനാക്കി മല്‍സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചതാണ് നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സിനെ പ്രകോപിപ്പിച്ചത്. പിടിഎ റഹീമിനെ പാര്‍ട്ടിയുടെ സ്വന്തം സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇത് സിപിഎം തള്ളിക്കളഞതാണ് എല്‍ഡിഎഫിന്റെ ഭാഗമായ നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് സ്വന്തം നിലക്ക് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ഇടയാക്കിയത്.
ജില്ലയില്‍ പൊന്നാനിയില്‍ മാത്രമാണ് ഈ പാര്‍ട്ടിക്ക് നേരിയ സ്വാധീനമുള്ളത്.വള്ളിക്കുന്ന് മണ്ഡലത്തില്‍ ജില്ലാ സെക്രട്ടറിയായ നാസര്‍ ചെനക്കലങ്ങാടിയും മങ്കടയില്‍ ജില്ലാ ട്രഷററും മല്‍സരിക്കുമെന്ന് ഒ ഒ ഷംസു അറിയിച്ചു. പൊന്നാനിയുടെ തീരപ്രദേശങ്ങളില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ് നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പൊന്നാനി നഗരസഭയിലെ രണ്ട് വാര്‍ഡുകള്‍ ഈ പാര്‍ട്ടി നേടിയിരുന്നു. തീര പ്രദേശത്തെ 6 വാര്‍ഡുകളിലും സിപിഎമ്മിന് തുണയായത് ഒ ഒ ഷംസുവിന്റെ പ്രവര്‍ത്തന മിടുക്കാണ്.
നഗരസഭാ ഭരണ കാര്യത്തിലും മറ്റു പൊതു പരിപാടികളിലും സിപിഎം സിപിഐയെ തഴയുമ്പോഴും നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാവ് ഒ ഒ ഷംസുവിനെയാണ് കൂടെ കൂട്ടിയിരുന്നത്.അതേ ആള്‍ തന്നെ സിപിഎം സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിക്കുന്നത് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.
സിപിഎമ്മിന് കഴിഞ്ഞ തവണ പൊന്നാനി നഗരസഭയില്‍ അധികാരം തിരിച്ചു പിടിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഒ ഒ ഷംസുവിനെ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനാക്കിയാണ് നന്ദി കാണിച്ചത്. സിപിഎമ്മിന് ലഭിക്കുന്നുറപ്പുള്ള തീരദേശ വോട്ടുകളില്‍ കാര്യമായ വിള്ളല്‍ വീഴ്ത്തുവാന്‍ ഒ ഒ ഷംസുവിന്റെ സ്ഥാനാര്‍ഥിത്വത്തിന് കഴിയുമെന്നതാണ് സിപിഎമ്മിനെ വെട്ടിലാക്കിയത്. പൊന്നാനി മണ്ഡലത്തില്‍ പൊന്നാനി നഗരസഭയിലെ ഭൂരിപക്ഷം കുറക്കാനായാല്‍ ഇത്തവണ യുഡിഎഫിന് മണ്ഡലം തിരിച്ച് പിടിക്കാനാകും.
പുതിയ സാഹചര്യം യുഡിഎഫ് തന്ത്രപരമായാണ് കൈകാര്യം ചെയ്യുന്നത് .മാറഞ്ചേരി പഞ്ചായത്തിലെ ഒരു വിഭാഗം സി പി എം പ്രവര്‍ത്തകര്‍ നിലവിലെ സി പി എം സ്ഥാനാര്‍ത്ഥി പി ശ്രീരാമകൃഷ്ണനെതിരെ പോസ്റ്റര്‍ പതിച്ചിരുന്നു.ശ്രീരാമകൃഷ്ണന്‍ വിഭാഗിയതക്ക് കൂട്ട് നിന്നു എന്നു ആരോപിച്ചായിരുന്നു പ്രതിഷേധം.ഇക്കാര്യം ചൂണ്ടിക്കാട്ടി പൊന്നാനി എരിയാ കമ്മിറ്റി അംഗം പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് പരാതി നല്‍കുകയും ചെയ്തിരുന്നു. [related]
Next Story

RELATED STORIES

Share it