palakkad local

ശ്രീനാഥിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ആനക്കര: ശ്രീനാഥിന്റെ മരണത്തില്‍ ദുരൂഹയുള്ളതായി ബന്ധുക്കളുടെ പരാതി. ബുധനാഴ്ച്ച കാണാതായ വെള്ളാളൂര്‍ സ്വദേശിയായ ശ്രീനാഥ് (24 )ന്റെ  മൃതദേഹം  പെരുമ്പിലാവിന് സമീപം കിണറ്റില്‍ ജീര്‍ണിച്ച നിലയിലാണ് ഇന്നലെ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് കുന്നംകുളത്തിന് സമീപം ഇയ്യാട്ടില്‍ ഉല്‍സവത്തിന് എടപ്പാള്‍ അണ്ണക്കമ്പാട് സ്വദേശിയായ സുഹൃത്തിനൊപ്പം പോയതായിരുന്നു ശ്രീനാഥ്. ഉല്‍സവം കഴിഞ്ഞ് രാത്രിയില്‍ മടങ്ങുന്നതിനിടയില്‍ പെരുമ്പിലാവിന് സമീപത്തെ കെ ആര്‍ ബാറില്‍ കയറി മദ്യപിച്ചതായി പറയുന്നു.
ഇവിടെ വച്ച് പലരുമായി സംഘട്ടനമുണ്ടായതായും പിന്നീട് ബൈക്ക് ഓടിച്ച് പോവാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നതിനാല്‍ ബൈക്കിന്റെ ചാവി ബാര്‍ ജീവനക്കാര്‍ വാങ്ങി വച്ചതായും പറയുന്നു. തുടര്‍ന്ന് ഇവരുമായി പ്രശ്‌നമുണ്ടായെങ്കിലും പിന്നീട് ബാറില്‍നിന്ന് പുറത്തിറങ്ങിയ ശേഷം പുറത്തുവച്ച് മറ്റ് ചിലരുമായി സംഘട്ടമുണ്ടായി. ഇതിനെ തുടര്‍ന്ന് രണ്ടുപേരും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ദൃസ്സാക്ഷികള്‍ പറയുന്നത്. ഇതിലെ അണ്ണക്കമ്പാട് സ്വദേശി അന്ന് രാത്രി തന്നെ വീട്ടിലെത്തിയെങ്കിലും ശ്രീനാഥ് തിരിച്ചെത്തിയിരുനില്ല.
എന്നാല്‍, ശ്രീനാഥിനെ കുറിച്ചും ഇവര്‍ക്കൊപ്പം വേറെ ആരെങ്കിലും മദ്യപിക്കാനുണ്ടായിരുന്നുവെന്നോ ആരുമായിട്ടാണ് ശ്രീനാഥ് സംഘട്ടനമുണ്ടായതെന്നും ബാറിലെ സിസി ടിവി പരിശോധിച്ചാല്‍ വ്യക്തമാവുമായിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് പോലിസ് സിസി ടിവി പരിശോധിക്കാന്‍ ബാറിലെത്തിയെങ്കിലും മൗസ് കേടാണെന്ന് പറഞ്ഞ് ഇവരെ മടക്കുകയായിരുന്നു.
സിസി ടിവി പരിശോധിച്ചാല്‍ മര്‍ദിച്ച വ്യക്തികളെ കുറിച്ച് സൂചന ലഭിക്കുമായിരുന്നുവെങ്കിലും പോലിസുകാര്‍ ബാര്‍ ഉടമ നല്‍കിയ ഭക്ഷണവും കഴിച്ച് മടങ്ങുകയായിരുന്നുവെന്നാണ് ശ്രീനാഥിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ശ്രീനാഥിന്റെ കൂടെയുണ്ടായിരുന്ന സൃഹുത്തിനെ പോലിസ് വേണ്ട രീതിയില്‍ ചോദ്യം ചെയ്യാത്തതും മര്‍ദിച്ച വ്യക്തികളെ കുറിച്ച് സൂചന ലഭിക്കുന്നതിന് തടസ്സമായി. റോഡില്‍ വച്ച് മര്‍ദനമേറ്റത്തിനെ തുടര്‍ന്ന് ഓടി എന്ന് പറയുന്ന ശ്രീനാഥിനെ പിന്നീട് ആള്‍മറയുള്ള കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇതാണ് മരണത്തില്‍ ദുരൂഹതയുള്ളതായി സൂചന നല്‍കുന്നത്. ഈ കിണറ്റിലെ വെള്ളം വ്യഴാഴ്ച്ച രാവിലെ വരെ ഹോട്ടുലുകാരും മറ്റ് കടക്കാരും ഉപയോഗിച്ചിരുന്നു. രണ്ട് മോട്ടോറുകള്‍ ഉപയോഗിച്ചാണ് കിണറില്‍നിന്ന് വെള്ളമെടുക്കുന്നത്. അതിനാല്‍ ആരും കിണറ്റിനരകില്‍ വരാറില്ലന്നാണ് പറയുന്നത്. ഹോട്ടലിന്റെ പിറക് വശത്തുനിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ പരിശോധന നടത്തിയത്.
നാവ് കടിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. തൃശൂരില്‍ പോലിസ് സര്‍ജന്റെ നേത്യത്വത്തില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമെ മരണകാരണം വ്യക്തമാവൂ.
Next Story

RELATED STORIES

Share it