ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; 4 പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ശ്രീനഗറില്‍ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സായുധര്‍ കൊല്ലപ്പെട്ടു. ഒരു പോലിസുകാരനും മരിച്ചു. സായുധ സാന്നിധ്യമുണ്ടെന്ന റിപോര്‍ട്ടുകളെ തുടര്‍ന്നെത്തിയ സുരക്ഷാസേനയ്ക്കു നേരെ വെടിവയ്പുണ്ടായി. തുടര്‍ന്ന് സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നു. മുഹ്‌യുദ്ദീന്‍ ബങ്ക്രു, ഫഹദ് വാസ, റായിസ് എന്നിവരാണ് മരിച്ച സായുധര്‍. കമല്‍ കിഷോര്‍ എന്ന പോലിസുകാരനും മരിച്ചു.
Next Story

RELATED STORIES

Share it