Flash News

ശ്രീനഗറില്‍ ആശുപത്രിക്ക് നേരെ ആക്രമണം;ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ശ്രീനഗറില്‍ ആശുപത്രിക്ക് നേരെ ആക്രമണം;ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
X
ശ്രീനഗര്‍:  ശ്രീനഗറില്‍ ആശുപത്രിക്ക് നേരെ ആക്രമണം. ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയിലാണ് അക്രമണമുണ്ടായത്. ഒരു പോലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു.



പാക് തടവുകാരനെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ആക്രമണം നടത്തിയത്. പാക് തടവുകാരനായ നവീദിനെ പോലീസ് ചികിത്സക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആക്രമണമുണ്ടായത്. നവീദിന് സുരക്ഷയൊരുക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു.വെടിവയ്പ്പിനിടെ പാക് തടവുകാരന്‍ രക്ഷപ്പെട്ടുവെന്നാണ്  റിപ്പോര്‍ട്ട്. ആക്രമണം നടത്തിയവരെ പിടികൂടാനായിട്ടില്ല. വെടിവയ്പിനു ശേഷം രക്ഷപ്പെട്ട ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
Next Story

RELATED STORIES

Share it