ശ്രീനഗര്‍ എന്‍ഐടിയില്‍ സംഘര്‍ഷം; കേന്ദ്രസേനയെ വിന്യസിച്ചു
BY Sumeera SMR6 April 2016 7:42 PM GMT
Sumeera SMR6 April 2016 7:42 PM GMT
ശ്രീനഗര്‍: ശ്രീനഗര്‍ എന്‍ഐടിയില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. കാംപസില്‍ സിആര്‍പിഎഫിനെ വിന്യസിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച കശ്മീരി വിദ്യാര്‍ഥികളും സംസ്ഥാനത്തിനു പുറത്തുള്ള വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ട്വന്റി20 ലോകകപ്പ് മല്‍സരത്തിലെ സെമി ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണു സംഘര്‍ഷമുണ്ടായത്. കാംപസില്‍ സംരക്ഷണം ലഭിക്കുന്നില്ലെന്നാരോപിച്ച് കശ്മീരികളല്ലാത്ത വിദ്യാര്‍ഥികളുടെ പ്രതിഷേധമാണ് പോലിസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചത്. ധര്‍ണ നടത്തിയശേഷം കാംപസിന് പുറത്തേക്കു കടക്കുമ്പോള്‍ പോലിസ് ലാത്തിവീശുകയായിരുന്നുവെന്നു വിദ്യാര്‍ഥികള്‍ ആരോപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി ബന്ധപ്പെട്ടു സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT