Flash News

ശ്രീജേഷ് ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തുന്നു



ബംഗളൂരു: ദീര്‍ഘകാലം പരിക്കിന്റെ  പിടിയിലായിരുന്ന ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ പി ആര്‍ ശ്രീജേഷ് ടീമിലേക്ക് മടങ്ങിയെത്തുന്നു. അഞ്ച്മാസങ്ങള്‍ക്കു ശേഷമാണ് മലയാളി താരം ശ്രീജേഷ് ദേശീയ ടീമിലേക്ക് തിരികെയെത്തുന്നത്.കഴിഞ്ഞ മെയില്‍ നടന്ന സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പിനിടെയാണ് താരത്തിന് അസ്ഥിക്ക് പരിക്കേറ്റത്. തുടര്‍ന്ന് ശസ്ത്രക്രിയക്കു ശേഷം കഴിഞ്ഞ നാല് മാസമായി വിശ്രമത്തിലായിരുന്നു. ഈ ആഴ്ച അവസാനത്തോടെ പരിശീലനം പുനരാരംഭിക്കും. തുടര്‍ന്ന് ജനുവരിയില്‍ ടീമിനൊപ്പം ചേരാനാണ് താരം ശ്രമിക്കുന്നത്.പരിക്കിനെത്തുടര്‍ന്ന് ചതുര്‍രാഷ്ട്ര ഹോക്കിയിലും കഴിഞ്ഞ മാസം നടന്ന ഏഷ്യാകപ്പിലും പെനല്‍റ്റി കോര്‍ണര്‍ വിദഗ്ദന്‍ കൂടിയായ വി ആര്‍ രഘുനാഥായിരുന്നു ടീമിനെ നയിച്ചിരുന്നത്. ഭുവനേശ്വറില്‍ അടുത്തമാസം നടക്കാനിരിക്കുന്ന ലോക ഹോക്കി ലീഗിനു മുമ്പായി ടീമില്‍ തിരിച്ചെത്താനുള്ള കഠിനപരിശീലനത്തിലാണ് ശ്രീജേഷ്.
Next Story

RELATED STORIES

Share it