ശ്രീജിത്ത് ഇന്നുമുതല്‍ വീണ്ടും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങി
BY midhuna mi.ptk4 Feb 2018 4:47 AM GMT
X
midhuna mi.ptk4 Feb 2018 4:47 AM GMT
തിരുവനന്തപുരം: സഹോദരന് ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിച്ച ശ്രീജിത്ത് ഇന്നുമുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ വീണ്ടും സമരം തുടങ്ങി. കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീജിത്ത് ഇന്നുമുതല്‍ വീണ്ടും സെക്രട്ടേറിയറ്റിനു മുന്പില് സമരം തുടങ്ങിയത്.
കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ സ്വന്തം നാട്ടുകാരായതിനാല്‍ നാട്ടില്‍ ജീവിക്കാന്‍ ആശങ്കയുണ്ടെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.
സിബിഐക്ക് മുമ്പാകെ മൊഴി നല്‍കിയശേഷം ബുധനാഴ്ചയാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്. തുടര്‍ന്നു നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഇന്നലെ വീട്ടിലേക്കു മടങ്ങി. സമരത്തിന്റെ പേരില്‍ സമൂഹമാധ്യമ കൂട്ടായ്മയിലെ ചിലര്‍ പണപ്പിരിവു നടത്തിയെന്നും ഒരു വിഭാഗം മാനസികമായി ബുദ്ധിമുട്ടിച്ചുവെന്നും ശ്രീജിത്ത് ആരോപിച്ചു. ഒപ്പംനിന്ന പലരും പിന്നീട് തള്ളിപ്പറഞ്ഞു. മരണത്തില്‍ ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടുന്നതുവരെ പോരാട്ടം തുടരുമെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT