Flash News

ശ്രീജിത്തിന് മര്‍ദനമേറ്റതായി ചികില്‍സാരേഖകള്‍

ശ്രീജിത്തിന് മര്‍ദനമേറ്റതായി ചികില്‍സാരേഖകള്‍
X


കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച  ശ്രീജിത്തിന് മര്‍ദനമേറ്റതായി തെളിയിക്കുന്ന ചികില്‍സാ രേഖകള്‍ പുറത്തു വന്നു. ചെറുകുടലില്‍ മുറിവുണ്ടായെന്നും ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചിരുന്നുവെന്നും രേഖകളിലുണ്ട്. ശ്രീജിത്തിനെ പോലിസ് ക്രൂരമായി മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ ശ്രീജിത്തിനെ സന്ദര്‍ശിച്ച മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ മോഹനദാസും യുവാവിന് മര്‍ദനമേറ്റതായി പറഞ്ഞിരുന്നു. ഇതെല്ലാം ശരിവെയ്ക്കുന്ന തരത്തിലുള്ള ചികില്‍സാരേഖകളാണ് പുറത്തുവന്നിട്ടുള്ളത്.
അതിനിടെ ശ്രീജിത്തിന്റെ മരണം സംബന്ധിച്ച കേസ് ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഡി.ജി.പി ലോക്‌നാഥ് ബെഹയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത് . ദക്ഷിണ മേഖല എ.ഡി.ജി.പി അനില്‍കാന്ത് ആണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. ഡി.വൈ.എസ്.പി ജോര്‍ജ് ചെറിയാന്‍, കെ സി ഫിലിപ്പ്, സുദര്‍ശന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Next Story

RELATED STORIES

Share it