ശ്രീജിത്തിന്റെ കസ്റ്റഡി മരണം : പൊലീസ് കൊലക്കുറ്റം ചുമത്താന്‍ വൈകിയെന്ന് സിബിഐ
BY ajay G.A.G21 Jun 2018 11:56 AM GMT
X
ajay G.A.G21 Jun 2018 11:56 AM GMT
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണത്തില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണത്തിന്റെ തുടക്കം മുതല്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് സംശയിക്കുന്നതായും സിബിഐ കോടതിയെ അറിയിച്ചു. കൊലപാതകമാണെന്ന് ബോധ്യപ്പെട്ടാല്‍ 302ാംവകുപ്പ് ആണ് ചുമത്തേണ്ടതെന്നിരിക്കേ ആദ്യത്തെ എഫ്ഐആറില്‍ സ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. ഇത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ എസ്പിക്ക് ഇടപെടാമായിരുന്നെന്നും സിബിഐ ചൂണ്ടിക്കാട്ടി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ പൊലീസിനെതിരെ ഹൈക്കോടതിയും രൂക്ഷവിമര്‍ശനം നടത്തി. ആര്‍ടിഎഫ് രൂപീകരിച്ച എസ്പിക്ക് ഒന്നും അറിയില്ല എന്ന് പറയുന്നത് ശരിയല്ലെന്നും എസ്എച്ച് ഒയെ അറിയിക്കാതെ എങ്ങനെ അന്വേഷണം നടത്തിയെന്നും കോടതി ചോദിച്ചു. ആര്‍ടിഎഫിന്റെ രൂപീകരണം തന്നെ നിയമ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Next Story
RELATED STORIES
കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
20 April 2024 6:06 AM GMTഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMT