ശ്രീജിത്തിന്റെ കസ്റ്റഡി മരണം: മൂന്ന് പോലിസുകാരുടെ റിമാന്‍ഡ് നീട്ടി

കൊച്ചി: വരാപ്പുഴ ദേവസ്വംപാടം ഷേണായി പറമ്പില്‍ രാമകൃഷ്ണന്റെ മകന്‍ ശ്രീജിത്(29) പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച കേസില്‍ അറസ്റ്റിലായ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) അംഗങ്ങളായിരുന്ന മൂന്നു പോലിസുകാരുടെ റിമാന്‍ഡ് കാലാവധി നീട്ടി.
ജിതിന്‍ രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരുടെ റിമാന്‍ഡാണ് പറവൂര്‍ മജിസ്‌ട്രേറ്റ് കോടതി ജൂണ്‍ 12വരെ നീട്ടിയത്. ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. വരാപ്പുഴയില്‍ ദേവസ്വംപാടം സ്വദേശി വാസുദേവന്റെ വീടാക്രമിച്ചുവെന്ന പേരില്‍ പിടികൂടിയ ശ്രീജിത്ത് പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റതിനെ തുടര്‍ന്ന് സ്വാകര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഏപ്രില്‍ ഒമ്പതിന് മരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ശ്രീജിത്തിനെ വീട്ടില്‍ നിന്നു കസ്റ്റഡിയിലെടുത്ത ആര്‍ടിഎഫ് അംഗങ്ങളായിരുന്ന മൂന്ന് പോലിസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്.
കേസില്‍ നേരത്തെ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന വരാപ്പുഴ എസ് ഐ ആയിരുന്ന ജി എസ് ദീപകിന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
റിമാന്‍ഡില്‍ കഴിയുന്ന ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്കും എസ് ഐ ദീപക്കിനും എതിരേ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ പറവൂര്‍ സി ഐ ആയിരുന്ന ക്രിസ്പിന്‍ സാമിനെയും അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇദ്ദേഹത്തെ നേരത്തെ തന്നെ ജാമ്യത്തില്‍ വിട്ടിരുന്നു.
Next Story

RELATED STORIES

Share it