ശ്രീജിത്തിന്റെ കസ്റ്റഡി മരണം; മജിസ്‌ട്രേറ്റിനെതിരേ പോലിസ് നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നു റിപോര്‍ട്ട്‌

കൊച്ചി: വരാപ്പുഴയില്‍ പോലിസ് മര്‍ദനത്തില്‍ മരിച്ച ശ്രീജിത്തിനെ വീടാക്രമണക്കേസില്‍ പ്രതിയാക്കിയ സമയത്ത് യഥാസമയം ജുഡീഷ്യല്‍ തീരുമാനമെടുക്കുന്നതില്‍ മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചുവെന്ന പരാതിയില്‍ കഴിമ്പില്ലെന്നു ഹൈക്കോടതി രജിസ്ട്രാറുടെ റിപോര്‍ട്ട്. പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റായിരുന്ന എം സ്മിതയ്‌ക്കെതിരേ പോലിസ് നല്‍കിയ പരാതിയിലാണു റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഏപ്രില്‍ ഏഴിന് രാത്രി മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ശ്രീജിത്തിനെ ഹാജരാക്കാന്‍ അനുമതി തേടിയിരുന്നെങ്കിലും അനുവദിച്ചില്ലെന്നു ചൂണ്ടിക്കാട്ടി റൂറല്‍ പോലിസ് മേധാവി എ വി ജോര്‍ജ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിരുന്നു.
പരാതിയുടെ പകര്‍പ്പ് ഹൈക്കോടതിയിലെ സബ് ഓര്‍ഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാര്‍ക്കും നല്‍കിയിരുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുഖേന ആരോപണ വിധേയയായ മജിസ്‌ട്രേറ്റിന്റെ വിശദീകരണം തേടുകയും വിശദീകരണം അടക്കം റിപോര്‍ട്ട്  മുതിര്‍ന്ന ജഡ്ജിമാരടങ്ങുന്ന ഭരണ നിര്‍വഹണ സമിതി മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് ഈ റിപോര്‍ട്ടും പരാതിയും സംബന്ധിച്ച് വിജിലന്‍സ് രജിസ്ട്രാറുടെ അന്വേഷണത്തിനു സമിതി നിര്‍ദേശം നല്‍കുകയായിരുന്നു. ഏപ്രില്‍ ഏഴിന് രാത്രിയാണ് ഹാജരാക്കുന്നതു സംബന്ധിച്ച് പോലിസ് മജിസ്‌ട്രേറ്റിനോട് അനുമതി തേടിയതെന്നാണു പരാതിയിലുണ്ടായിരുന്നത്. ശ്രീജിത്തിനെ യഥാസമയം റിമാന്‍ഡ് ചെയ്യാന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തിച്ചിരുന്നെങ്കില്‍ മര്‍ദനമേറ്റ വിവരം പറയാനും ചികില്‍സ തേടാനും അയാള്‍ക്കു കഴിയുമായിരുന്നുവെന്നാണ് പോലിസിന്റെ പരാതിയിലുണ്ടായിരുന്നത്.
എന്നാല്‍, ഇത്തരമൊരു അനുമതി തേടല്‍ ഫോണിലൂടെയാണ് നടത്തിയതെന്നു വിജിലന്‍സ് രജിസ്ട്രാര്‍ കണ്ടെത്തി. ബന്ധപ്പെട്ട മജിസ്‌േട്രറ്റിന് അസൗകര്യമുണ്ടെങ്കില്‍ തൊട്ടടുത്ത മജിസ്‌ട്രേറ്റിന് മുന്നില്‍ പ്രതിയെ ഹാജരാക്കാന്‍ അവസരമുണ്ടായിരുന്നു. അത് ചെയ്തിട്ടില്ല. മജിസ്‌ട്രേറ്റാവട്ടെ പോലിസിന്റെ ഭാഗത്തു നിന്നുണ്ടായ മുഴുവന്‍ നടപടികളും എഫ്‌െഎആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മജിസ്‌ട്രേറ്റിന്റെ ഭാഗത്ത് നിന്നു വീഴ്ചയുണ്ടായി എന്ന പരാതി ആദ്യമൊന്നും പോലിസ് ഉന്നയിച്ചിട്ടില്ല.  ശ്രീജിത്ത് മര—ിച്ച ശേഷം ഏപ്രില്‍ 11നാണ് ഇങ്ങനെയൊരു പരാതി നല്‍കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it