thiruvananthapuram local

ശ്രീചിത്ര ഹോമിലെ ചിന്നു ഇനി സനാഥ

വിജി പോറ്റി കിളിമാനൂര്‍

കിളിമാനൂര്‍: സര്‍ക്കാരിന്റെ മകളായി തിരുവനന്തപുരം ശ്രീചിത്ര ഹോമില്‍ താമസിച്ചു വന്ന ചിന്നു ഇനി സനാഥ. തിരുവനന്തപുരം ബാല നഗര്‍ തൈവിളാകം ഹൗസില്‍ എംആര്‍ രഞ്ജിത്ത് ഇന്നലെ വരണമാല്യം അണിയിച്ചതോടെയാണ് ചിന്നു പുതുജീവിതത്തിലേക്ക് കടന്നത്. മേയര്‍ പ്രശാന്ത് ചിന്നുവിന്റെ കൈപിടിച്ചു രഞ്ജിത്തിനു നല്‍കി.
കിളിമാനൂര്‍ മഞ്ഞപ്പാറ ചേറാട്ടുകുഴി തടത്തരികത്തു വീട്ടില്‍ ചിന്നുവിനും സഹോദരങ്ങളായ അച്ചു, അമ്പിളി, പ്രകാശ്, ആതിര, അമ്മു എന്നിവര്‍ക്കും എല്ലാവരെയും പോലെ അമ്മയും അച്ഛനും ഉണ്ടായിരുന്നു. ദുരിതവും രോഗവും പട്ടിണിയും മൂലം ഇവരുടെ അമ്മ ബീന മരിക്കുകയും പിതാവ് ആനന്ദന്‍ ഇവരെ ഉപേക്ഷിക്കുകയും കേസില്‍ ജയിലിലാവുകയും ചെയ്തതോടെയാണ് ആറ് കുട്ടികളും അനാഥരായത്. ബുദ്ധിമാന്ദ്യമുള്ള മാതൃസഹോദരിയും ബീനയുടെ മാതാവും മാത്രമായിരുന്നു ആറു കുരുന്നുകളുടെയും ആശ്രയം. ഇവര്‍ക്ക് ഈ ആറുപേരെയും പോറ്റാന്‍ കഴിവുമില്ല.
തുടര്‍ന്നാണ് ഇവര്‍ ശ്രീചിത്രാ ഹോമില്‍ എത്തിയത്. ചില സ്വകാര്യ സ്ഥാപങ്ങള്‍ കുട്ടികളെ ഏറ്റെടുക്കാന്‍ ശ്രമം നടത്തിയത് വിവാദമായിരുന്നു. ചിന്നുവിന്റെ സഹോദരങ്ങള്‍ ഇപ്പോഴും ശ്രീചിത്ര ഹോമില്‍ തന്നെയാണ്.
അടുത്ത ബന്ധുക്കള്‍ ഇന്നലെ നടന്ന വിവാഹത്തില്‍ പങ്കെടുത്തു. മേയര്‍ പ്രശാന്ത്, ജില്ലാകലക്ടര്‍ ബിജു പ്രഭാകര്‍, കൗണ്‍സിലര്‍ മായാരാജേന്ദ്രന്‍, കാവല്ലൂര്‍ മധു, ക്രിക്കറ്റ് താരം ശ്രീശാന്ത്, അശോക് കുമാര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it