ശ്രീചിത്രാ പുവര്‍ഹോമിലെ പെണ്‍കുട്ടി പനി ബാധിച്ചു മരിച്ചു

തിരുവനന്തപുരം: ശ്രീചിത്രാ പുവര്‍ഹോമിലെ അന്തേവാസി യായ പെണ്‍കുട്ടി പനി ബാധിച്ചു മരിച്ചു. ചികില്‍സ ലഭ്യമാക്കാന്‍ പുവര്‍ഹോം അധികൃതര്‍ കാ ട്ടിയ അലംഭാവമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാരോപിച്ച് അന്തേവാസികള്‍ ഹോമിന് മുന്നില്‍ പ്രതിഷേധിച്ചു.
എലിപ്പനി ബാധിച്ച് ചികില്‍സയിലായിരുന്ന തിരുവനന്തപുരം വഴയില സ്വദേശി അഞ്ചു(18) എന്ന പെണ്‍കുട്ടിയാണ് ഇന്നലെ രാവിലെ മരിച്ചത്. കുട്ടിക്ക് യഥാസമയം ചികില്‍സയോ മരു ന്നോ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് കൂടെയുള്ളവര്‍ ആരോപിക്കുന്നു.
മരിച്ച കുട്ടിയുടെ ചിത്രം പതിച്ച പ്ലക്കാര്‍ഡുകള്‍ പിടിച്ച് രാത്രിയിലും കുട്ടികള്‍ പ്രതിഷേധം തുടര്‍ന്നതോടെ പോലിസെത്തി പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചു. പനി ബാധിച്ചു ക്ഷീണിതരായ ചില കുട്ടികള്‍ ഈസമയം പുവര്‍ഹോമിലുണ്ടായിരുന്നു. മാധ്യമങ്ങളെത്തിയതിനു പിന്നാലെയാണ് ഇവരെ അധികൃതര്‍ ആശുപത്രിയിലേക്കു മാറ്റാന്‍ തയ്യാറായത്.

നബിദിന റാലിക്കിടെ അക്രമം;
Next Story

RELATED STORIES

Share it