Flash News

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നവരത്‌നപ്പതക്കം നഷ്ടപ്പെട്ടു



അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തിലുള്‍പ്പെട്ട നവരത്‌നപ്പതക്കം നഷ്ടപ്പെട്ടു. വിഷുവിന് തിരുവാഭരണത്തില്‍ ചാര്‍ത്താനായി നവരത്‌നങ്ങള്‍ പതിപ്പിച്ച മുഖം, മാറ്, മാല എന്നിവ മേല്‍ശാന്തിയെ ഏല്‍പിച്ചിരുന്നതായും ചടങ്ങിനു ശേഷം തിരുവാഭരണം തിരികെ  ഏല്‍പിച്ചെങ്കിലും ഇതില്‍ പതക്കങ്ങള്‍ ഇല്ലായിരുന്നുവെന്നും ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പറയുന്നു. രണ്ട് ദിവസം മുമ്പാണ് പതക്കം നഷ്ടപെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് ക്ഷേത്രത്തില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും  കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതു സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്ക് മുന്‍ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി സുഭാഷ് പരാതി നല്‍കി. ദേവസ്വം  വിജിലന്‍സ് ഇന്നലെ ക്ഷേത്രത്തില്‍ പരിശോധന നടത്തി.
Next Story

RELATED STORIES

Share it