Flash News

ശ്രിശ്രി രവിശങ്കറിന്‍െ സാംസ്‌കാരികോല്‍സവം അലങ്കോലമാവുമെന്ന് മുന്നറിയിപ്പ്

ശ്രിശ്രി രവിശങ്കറിന്‍െ സാംസ്‌കാരികോല്‍സവം അലങ്കോലമാവുമെന്ന് മുന്നറിയിപ്പ്
X
Work in full swing at the site of the World Cultural Festival 2016 along the Yamuna flood plains on Monday. Express photo by Oinam Anand. 07 March 2016

ന്യൂഡല്‍ഹി: ശ്രിശ്രി രവിശങ്കറിന്റെ ജീവനകലയുടെ വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് യമുനാനദിയുടെ തീരത്ത് സംഘടിപ്പിക്കുന്ന സാംസ്‌കാരികോല്‍സവം അലങ്കോലമാകുമെന്ന് ഡല്‍ഹി പോലിസിന്റെ മുന്നറിയിപ്പ്.
പരിപാടിയില്‍ വന്‍തിക്കുതിരക്കും ഉണ്ടാകുമെന്നും  ബഹളത്തില്‍ കലാശിക്കുമെന്നുമാണ് ഡല്‍ഹി പോലിസ് നല്‍കുന്ന മുന്നറിയിപ്പ്.
പരിപാടി നടക്കുന്ന സ്ഥലം സന്ദര്‍ശിച്ച പോലീസ് സംഘം നഗരവികസന മന്ത്രാലയത്തിന് നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രസിഡന്റ് പ്രണാബ് മുഖര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവര്‍ പങ്കെടുക്കുന്ന പരിപാടിയുടെ വേദിസുരക്ഷിതമല്ലെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, രാഷ്ട്രപതിയും പ്രധാനമന്ത്രിയും പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് സൂചന.
അതേസമയം, പാരിസ്ഥിതികാനുമതിയില്ലാതെ യമുനാ തീരത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയ കേസില്‍ ഹരിത കോടതി ഇന്ന് വാദം കേള്‍ക്കും. നേരത്തെ, ഹരിത ട്രൈബ്യൂല്‍ നിയോഗിച്ച സമിതി 120കോടി രൂപ പിഴ ഈടാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

[related]
Next Story

RELATED STORIES

Share it