ശൈത്യം: കശ്മീര്‍ വിറയ്ക്കുന്നു

ശ്രീനഗര്‍: കൊടുംതണുപ്പില്‍ കശ്മീര്‍ താഴ്‌വര വിറയ്ക്കുന്നു. ശ്രീനഗറിലെ ചുരുങ്ങിയ താപനില ഇന്നലെ മൈനസ് .5 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഈ സീസണില്‍ ചുരുങ്ങിയ താപനില ഇത്രത്തോളം താഴുന്നത് ഇതാദ്യമാണെന്ന് കാലാവസ്ഥാ വകുപ്പ് വക്താവ് അറിയിച്ചു.
ലഡാക് മേഖലയിലെ ലേയിലാണ് ഏറ്റവും കൂടുതല്‍ ശൈത്യം അനുഭവപ്പെടുന്നത്. ലേയില്‍ മൈനസ് 7.1 ഡിഗ്രി സെല്‍ഷ്യസാണ് താപനില. കാര്‍ഗില്‍, പഹല്‍ഗാം, കുപ്‌വാര, കോകര്‍നാഗ് എന്നീ പ്രദേശങ്ങളെല്ലാം കൊടുംശൈത്യത്തിന്റെ പിടിയിലാണ്. താപനില ഇനിയും താഴാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഓഫിസ് അറിയിച്ചു.

Next Story

RELATED STORIES

Share it