Flash News

ശൈഖ് സായിദ് വര്‍ഷത്തില്‍ അര മില്യണ്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി ഹാബിറ്റാറ്റ്

അജ്മാന്‍ : ഹാബിറ്റാറ്റ് സ്‌കൂളില്‍ അഡ്മിഷന്‍ തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശൈഖ് സാഇദ് വര്ഷാചരണത്തിന്റെ ഭാഗമായി അര മില്യണ്‍ ദിര്‍ഹത്തിന്റെ പ്രത്യേക സ്‌കോളര്‍ഷിപ് പദ്ധതിക്കു തുടക്കം. ഗ്രൂപ്പിനു കീഴിലെ പുതിയ സംരംഭമായ അല്‍തല്ല സ്‌കൂളില്‍ കെ ജി ഒന്നാം തരത്തില്‍ അടുത്ത അധ്യയന വര്‍ഷം അഡ്മിഷന്‍ എടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ ടേമിലെ ഫീസ് ആയ 1500 ദിര്‍ഹം സ്‌കോളര്‍ഷിപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇളവ് ചെയ്യും. ഗ്രൂപ് ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ ആല്‍ നുഐമി ആണ് പദ്ധതി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസത്തിനു മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കിയ രാഷ്ട്ര പിതാവിനു നല്കാനാവുന്ന ഏറ്റവും വലിയ ആദരമാണ് ഈ സ്‌കോളര്‍ഷിപ് പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി.രാഷ്ട്ര നിര്‍മാണമാണ് വിദ്യാഭ്യാസത്തിന്റെ സുപ്രധാന ദൗത്യങ്ങളില്‍ ഒന്ന്. യു.എ.ഇ യുടെ വിദ്യാഭ്യാസ മേഖലയെ വളര്‍ത്താന്‍   സാധ്യമായ എല്ലാ ശ്രമങ്ങളും ഹാബിറ്റാറ്റ് ഗ്രൂപ് എക്കാലത്തും നടത്തിയിട്ടുണ്ടെന്നും ശൈഖ് സാഇദ് വര്‍ഷത്തില്‍ ഒരു ചുവടു കൂടി മുന്നോട്ടു പോകാനാണ് ഗ്രൂപ്പിന്റെ ശ്രമമെന്നും ശൈഖ് സുല്‍ത്താന്‍ പറഞ്ഞു. പദ്ധതിക്കായി വകയിരുത്തിയ തുക തീരുന്നതു വരെ ആനുകൂല്യം തുടരും. ഇതിനകം സ്‌കൂളില്‍ കെ ജി ഒന്നാം തരം അഡ്മിഷന്‍ എടുത്ത വിദ്യാര്‍ത്ഥികള്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it