Pravasi

ശൈഖ് മുഹമ്മദും മുഹമ്മദ് ബിന്‍ സായിദും റമദാന്‍ ആശംസകള്‍ കൈമാറി

ദുബയ്്: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ പരമാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും റമദാന്‍ ആശംസകള്‍ കൈമാറി. ദുബയ്്  സബീല്‍ പാലസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ദുബയ്് കിരീടാവകാശി ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്നിഹിതനായിരുന്നു. കൂടാതെ ഇരുവരും ഗോത്ര നേതാക്കള്‍ക്കും പൗരപ്രമുഖര്‍ക്കും ആശംകള്‍ നേര്‍ന്നു.
ദുബയ്് ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, പടിഞ്ഞാറന്‍ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, അബുദാബി എക്‌സി. കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്്‌യാന്‍, അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് മേധാവി ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it