palakkad local

ശെല്‍വരാജ് മലബാറിലെ മികച്ച ക്ഷീര കര്‍ഷകന്‍; തെനേരി മികച്ച ക്ഷീരസംഘം

ആലത്തൂര്‍: മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ മലബാറിലെ ഏറ്റവും മികച്ച കര്‍ഷകനും, ഏറ്റവും മികച്ച ക്ഷീര സംഘത്തിനും, ഏറ്റവും നല്ല ഗുണമേന്മയുളള പാല്‍ നല്‍കിയ സംഘത്തിനും ഏറ്റവും മികച്ച ബിഎംസി സംഘത്തിനും അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. 2017 18 വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് അവാഓഡുകള്‍ നല്‍കിയത്. കോഴിക്കോട് കാലിക്കറ്റ് ടവ്വര്‍ ഹോട്ടലിലല്‍ വച്ച് ചേര്‍ന്ന മലബാര്‍ മില്‍മയുടെ വാര്‍ഷിക പൊതുയോഗത്തിനോടബന്ധിച്ചാണ് അവാഓഡുകള്‍ വിതരണം ചെയ്തത്.
കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്‍ ചെയര്‍മാന്‍ പിടി ഗോപാലക്കുറുപ്പ്  അവാര്‍ഡുകള്‍ വിതരണം ചെയ്തു.മില്‍!മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെഎന്‍ സുരേന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. മലബാര്‍ മേഖലാ  യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്  വിഎന്‍ കേശവന്‍, ഡയറക്ടര്‍ രാജേഷ് മലബാറിലെ മികച്ച ക്ഷീര കര്‍ഷകനായി പാലക്കാട് ജില്ലയിലെ പരശിക്കല്‍ ക്ഷീര സംഘത്തിലെ ശെല്‍വരാജിനെയാണ് തെരഞ്ഞെടുത്തത്.
നിലവില്‍  75 പശുക്കളും 32 കിടാരികളുമടക്കം 107 കാലികളുണ്ട്  ശെല്‍വരാജിന്റെ തൊഴുത്തില്‍. പ്രതിദിനം ശരാശരി  520 ലിറ്റര്‍ പാല്‍ പരശിക്കല്‍ ക്ഷീര സംഘത്തില്‍ നല്‍കി വരുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 66 ലക്ഷത്തിലധികം തുക പാല്‍ വിലയായി പരശിക്കല്‍ ക്ഷീരസംഘത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. 1.89 ലക്ഷം ലിറ്റര്‍ട്ട പാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ക്ഷീര സംഘത്തില്‍ നല്‍കിയിട്ടുണ്ട്. വേനല്‍ക്കാലത്ത് പശുക്കള്‍ക്ക് കുടിയ്ക്കാനുളള വെളളം പോലും വിലകൊടുത്താണ് വാങ്ങിയിരുന്നത്.
ശെവരാജും മകന്‍ ജോണ്‍സണും ചേര്‍ന്നാണ് എല്ലാ ജോലികളും ചെയ്ത് വരുന്നത്. മൊത്തം വിറ്റ് വരവിന്റെ 30 ശതമാനം ലാഭമായി ലഭിയ്ക്കുന്നുണ്ടെന്ന് ശല്‍വരാജും മകന്‍ ജോണ്‍സണും അറിയിച്ചു.മലബാറിലെ ഏറ്റവും മികച്ച സംഘം വയനാട് ജില്ലയിലെ തെനേരി  ക്ഷീരോത്പ്പാദക സഹകരണ സംഘമാണ്. ആധുനിക സൗകര്യങ്ങളോടെയുളള പുതിയ കെട്ടിട സമുച്ചയം, 8000 ലിറ്റര്‍ ശേഷിയുളള ബള്‍ക്ക് മില്‍ക്ക് കൂളര്‍ എന്നിവ തെനേരി സംഘത്തിന്റെ പ്രത്യേകതകളാണ്.
നിലവില്‍ പ്രതിദിനം 5000 ലിറ്റര്‍ പാല്‍ കര്‍ഷരില്‍ നിന്നും  സംഭരിയ്ക്കുന്നുണ്ട്. മില്‍മയുടെ ചെയര്‍മാന്‍ പി ടി ഗോപാലക്കുറപ്പാണ് സംഘത്തിന്റെ പ്രസിഡന്റ്.മോളിയാണ് സെക്രട്ടറി. സംഘം ഭരണസമിതിയംഗങ്ങളും സെക്രട്ടറിയും പ്രസിഡന്റും ചേര്‍ന്ന് മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍
കെ എന്‍ സുരേന്ദ്രന്‍ നായരില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. മീനങ്ങാടി ക്ഷീര സംഘമാണ് മലബാറിലെ ഏറ്റവും മികച്ച ബിഎംഎസി സംഘമായി തെരഞ്ഞെടുത്തത്. 1973 ല്‍140 ലിറ്റര്‍ പാലുമായി  പ്രവര്‍ത്തനം ആരംഭിച്ച സംഘത്തില്‍ ഇപ്പോള്‍14000 ലിറ്റര്‍ പാല്‍ സംഭരിയ്ക്കുന്നുണ്ട്. ഉലഹന്നാന്‍ പ്രസിഡന്റും ഗീവര്‍ഗ്ഗീസ് സെക്രട്ടറിയുമാണ്. പാലക്കാട് ജില്ലയിലെ ഒലുവന്‍പൊറ്റ സംഘമാണ് മലബാറിലെ ഏറ്റവും ഗുണനിലവാരമുളള സംഘമായി തെരഞ്ഞെടുത്തത്. സംഘത്തില്‍ സംഭരിയ്ക്കുന്ന പാലിന്റെ ശരാശരി കൊഴുപ്പ് 4.43 ശതമാനവും എസ്എന്‍എഫ് 8.52 ശതമാനവുമാണ്.
Next Story

RELATED STORIES

Share it