Flash News

ശെയ്ഖ ഹിന്ദ് ബിന്ത് ഹമദ് ആല്‍ഥാനി ഖത്തര്‍ ഫൗണ്ടേഷനില്‍ സിഇഒ

ശെയ്ഖ ഹിന്ദ് ബിന്ത് ഹമദ് ആല്‍ഥാനി ഖത്തര്‍ ഫൗണ്ടേഷനില്‍ സിഇഒ
X
[caption id="attachment_53865" align="alignleft" width="362"]Sheikha-Hind-bint-Hamad-Al-Thani- ശെയ്ഖ ഹിന്ദ് ബിന്ത് ഹമദ് ആല്‍ഥാനി[/caption]

ദോഹ: ശെയ്ഖ ഹിന്ദ് ബിന്ത് ഹമദ് ആല്‍ഥാനിയെ ഖത്തര്‍ ഫൗണ്ടേഷന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ആയി നിയമിച്ചു. ഭരണസമിതിയുടെ ഘടനയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നിലവിലുള്ള ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്‌സന്‍ എന്ന പദവിയില്‍ ശെയ്ഖ ഹിന്ദ് തുടരും. പിതാവ് അമീര്‍ ശെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ മകളും അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ സഹോദരിയുമാണ് ശെയ്ഖ ഹിന്ദ്. ശെയ്ഖ ഹിന്ദിന്റെ മാതാവ് ശെയ്ഖ മൗസയാണ് ഖത്തര്‍ ഫൗണ്ടേഷന്റെ ചെയര്‍ പേഴ്‌സന്‍. ഖത്തര്‍ ഫൗണ്ടേഷന്റെ പുതിയ എക്‌സിക്യൂട്ടീവ് സമിതി ഏപ്രില്‍ 3 മുതല്‍ നിലവില്‍ വരും. ഖത്തര്‍ ഫൗണ്ടേഷന്‍ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് പ്രസിഡന്റ് മുഹമ്മദ് അല്‍സുവൈദി, ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റി പ്രസിഡന്റ് ഡോയ അഹ്്മദ് എം ഹസ്്‌ന, പ്രീയൂനിവേഴ്‌സിറ്റി എജുക്കേഷന്‍ പ്രസിഡന്റ് ബുതൈന അല്‍നുഐമി, കമ്യൂണിറ്റി ഡവലപ്‌മെന്റ് പ്രസിഡന്റ് ഫഹദ് സഅദ് അല്‍ഖഹ്്താനി, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ശെയ്ഖ് സല്‍മാന്‍ ബിന്‍ ഹസന്‍ ആല്‍ഥാനി, ചീഫ് കമ്യൂണിക്കേഷന്‍സ് ഓഫിസര്‍ മയാന്‍ സെബീബ്, ചീഫ് ഓപറേഷന്‍സ് ഓഫിസര്‍ മുഹമ്മദ് അബ്്ദുല്‍ അസീസ് അല്‍നൈമി, ജനറല്‍ കൗണ്‍സല്‍ മിഖായേല്‍ മിഷല്‍, കാപിറ്റല്‍ പ്രൊജക്ട്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ജിനീയര്‍ ജാസിം തലഫത്, സിഇഒ ഓഫിസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഉംറാന്‍ ഹമദ് അല്‍കുവാരി എന്നിവരുള്‍പ്പെട്ടതാണ് പുതിയ എക്‌സിക്യൂട്ടീവ്. നിലവിലുള്ള പ്രസിഡന്റ് സഅദ് അല്‍മുഹന്നദി സ്ഥാനം ഒഴിയുന്ന വിവരം ഖത്തര്‍ ഫൗണ്ടേഷന്‍ സോഷ്യല്‍ മീഡിയ വഴി അറിയിച്ചു. 2005 മുതല്‍ കാപിറ്റല്‍ പ്രൊജക്ട്‌സ് ആന്റ് ഫെസിലിറ്റീസ് വൈസ് പ്രസിഡന്റായിരുന്ന അല്‍മുഹന്നദിയെ 2013 സപ്തംബറിലാണ് ഈ സ്ഥാനത്തേക്കു നിയമിച്ചത്. തുടക്കം മുതല്‍ തന്നെ ഖത്തര്‍ ഫൗണ്ടേഷനില്‍ അംഗമായ അദ്ദേഹം കഴിഞ്ഞ 20 വര്‍ഷമായി സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എജുക്കേഷന്‍ സിറ്റിയിലെ നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അല്‍മുഹന്നദിയാണ് നേതൃത്വം നല്‍കിയത്. എന്നാല്‍, നാഷനല്‍ ലൈബ്രറി ഉള്‍പ്പെടെ പല നിര്‍ണായക പദ്ധതികളും സമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയിരുന്നു. ഖത്തര്‍ ഫൗണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി അല്‍മുഹന്നദി തുടരും. അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് ഖത്തര്‍ ഫൗണ്ടേഷന്‍ ട്വിറ്ററില്‍ നന്ദി അറിയിച്ചു. ഖത്തറിലെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട നിരവധി സ്ഥാനങ്ങളില്‍ നിലവില്‍ ശെയ്ഖ ഹിന്ദ് വഹിക്കുന്നുണ്ട്. നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി ജോയിന്റ് അഡൈ്വസറി ബോര്‍ഡ് സഹ അധ്യക്ഷ, ഖത്തര്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗം, ടീച്ച് ഫോര്‍ ഖത്തര്‍ ഡയറക്ടര്‍ ബോര്‍ഡ് അധ്യക്ഷ തുടങ്ങിയ പദവികള്‍ വഹിക്കുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിലും നിരവധി പദവികള്‍ വഹിച്ചിരുന്നു. അമേരിക്കയിലെ ഡ്യൂക്ക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും ലണ്ടന്‍ യൂനിവേഴ്‌സിറ്റി കോളജില്‍ നിന്ന് ഹ്യൂമന്‍ റൈറ്റ്‌സില്‍ ബിരുദാനന്തര ബിരുദവും നേടിയ ശെയ്ഖ ഹിന്ദ് പിതാവ് അമീറിന്റെ ഉപദേശകയായും പ്രവര്‍ത്തിച്ചിരുന്നു.
Next Story

RELATED STORIES

Share it