Flash News

ശൃംഗേരി മഠാധിപതിയുടെ ദര്‍ശനംതേടി ഐസക്കും സുധാകരനും

ശൃംഗേരി മഠാധിപതിയുടെ ദര്‍ശനംതേടി ഐസക്കും സുധാകരനും
X


ആലപ്പുഴ: ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതീതീര്‍ഥസ്വാമിയുടെ ദര്‍ശനം തേടിയെത്തിയവരില്‍ മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും. വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിക്കാണ് ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനായി സ്വാമി ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാളിലെത്തിയത്. നേരത്തേതന്നെ ഇവിടെ കാത്തിരുന്ന മന്ത്രിമാര്‍ക്കാണ് ആദ്യം ദര്‍ശനം നല്‍കിയത്. മന്ത്രിമാരെ ഇരുവരെയും സ്വാമിക്കുവേണ്ടി അദ്ദേഹത്തിന്റെ സെക്രട്ടറി പൊന്നാടയണിയിച്ച് സ്വീകരിച്ചു. മന്ത്രിമാര്‍ സ്വാമിക്ക് തളികയില്‍ പഴങ്ങള്‍ സമര്‍പ്പിച്ചു.



ദര്‍ശനത്തിനുശേഷം പ്രസാദമായി ആപ്പിള്‍ നല്‍കിയ സ്വാമി, മന്ത്രി തോമസ് ഐസക്കിന് ഒരെണ്ണം കൂടുതല്‍ നല്‍കി പറഞ്ഞു ''ഇതു മുഖ്യമന്ത്രിക്ക്''. പ്രസാദം സ്വീകരിച്ച് സ്വാമിയെ തൊഴുതാണ് മന്ത്രി സുധാകരന്‍ മടങ്ങിയത്. ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലും കാണാനെത്തിയിരുന്നു. സംസ്ഥാന അതിഥിയായ ശൃംഗേരി മഠാധിപതിയെ വൈകീട്ട് മൂന്നരയോടെ പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് യാത്രയാക്കിയത്.



Next Story

RELATED STORIES

Share it