Flash News

ശുഹൈബ് വധക്കേസ്: സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു-പി ജയരാജന്‍

ശുഹൈബ് വധക്കേസ്: സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു-പി ജയരാജന്‍
X
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ശുഹൈബിന്റെ കൊലപാതകത്തില്‍ പാര്‍ട്ടി നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്.ആ നിലാപാട് തന്നെയാണ് ഇപ്പോഴുമുള്ളത്.കേസില്‍ കേരള പൊലീസ് ശരിയായ അന്വേഷണമാണ് നടത്തിക്കൊണ്ടിരുന്നത്. പിടിയിലായത് ഡമ്മി പ്രതികളാണ് എന്ന് കോണ്‍ഗ്രസുകാരാണ് ആരോപിച്ചത്. പിന്നീട് അവര്‍തന്നെ അത് തിരുത്തി. എന്നാല്‍ ഇങ്ങനെ മാറ്റിപ്പറയുന്ന രീതി തങ്ങള്‍ക്കില്ല. അന്ന് പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിബിഐയെ കാട്ടി സിപിഐഎമ്മിനെ വിരട്ടാന്‍ ആരും നോക്കേണ്ടെന്നാണ് വലതുപക്ഷ രാഷ്ട്രീയക്കാരോടും ഇതിന് ഓശാന പാടുന്ന മാധ്യമങ്ങളോടും പറയാനുള്ളതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.



അതേസമയം, ശുഹൈബ് വധക്കേസ് ഏത് ഏജന്‍സി അന്വേഷിച്ചാലും സിപിഎമ്മിന് പ്രശ്‌നമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രതികളല്ലാത്തവരെ അറസ്റ്റ്‌ചെയ്യുന്ന രീതി സിബിഐക്കുണ്ട്. അതിന് ശ്രമിച്ചാല്‍ നിയമപരമായി നേരിടും. നിഷ്പക്ഷമായാണ് സിബിഐ അന്വേഷണമെങ്കില്‍ പ്രശ്‌നമല്ലെന്നും കോടിയേരി പറഞ്ഞു.
Next Story

RELATED STORIES

Share it