ശുഹൈബ് വധം: സര്‍ക്കാര്‍ അപ്പീല്‍ പരിഗണിക്കുന്നത് രണ്ടു മാസത്തേക്ക് മാറ്റി

കൊച്ചി: കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടു മാസത്തേക്ക് മാറ്റി. സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്ത ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരേ ശുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലായതിനാലാണ് രണ്ടു മാസത്തേക്ക് കേസ് മാറ്റിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി ഇന്നലെ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫെബ്രുവരി 12നാണ് ഒരു സംഘം ആളുകള്‍ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. ശുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹരജിയില്‍ മാര്‍ച്ച് ഏഴിനാണ് സിംഗിള്‍ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it