ശുഹൈബ് വധം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂരിലെ എസ് പി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. 12ാം പ്രതിയും എസ്എഫ്‌ഐ മട്ടന്നൂര്‍ മുന്‍ ഏരിയാ സെക്രട്ടറിയുമായ മേറ്റടി സ്വദേശി പി കെ അഭിലാഷ് (23), 13ാം പ്രതി പാലയോട് സ്വദേശി സി നിജില്‍ (27) എന്നിവരെയാണ് സിഐ ജോഷി ജോസും സംഘവും പിടികൂടിയത്. ഇവരെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ 13 പേര്‍ അറസ്റ്റിലായി. 17 പ്രതികളുള്ള കേസില്‍ നാലു പേരാണു പിടിയിലാവാനുള്ളത്. അറസ്റ്റിലായവരെല്ലാം സിപിഎം പ്രവര്‍ത്തകരാണ്.

Next Story

RELATED STORIES

Share it