ശുഹൈബ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍

മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ എസ് പി ശുഹൈബി (29)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. എളമ്പാറ കുമ്മാനം സ്വദേശി സംഗീതി(27) നെയാണു കഴിഞ്ഞദിവസം രാത്രി അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂര്‍ സിഐ കെ വി ജോണും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ പ്രമുഖ ജ്വല്ലറി ജീവനക്കാരനായ ഇയാളാണു കൊലയാളി സംഘത്തിനു ശുഹൈബിനെക്കുറിച്ചു വിവരം നല്‍കിയതെന്നാണു വിവരം. ഗൂഢാലോചന, പ്രതികള്‍ക്ക് ഒളിവി ല്‍പോവാന്‍ സഹായം എന്നിവയാണ് ഇയാള്‍ക്കെതിരായുള്ള കുറ്റം. സംഗീതിനെ കൂടാതെ ഒരാള്‍ക്കൂടി പോലിസ് കസ്റ്റഡിയിലുണ്ടെന്നാണു സൂചന. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it