kozhikode local

ശുഹൈബിന്റെ മൃതദേഹം നേതാക്കള്‍ ഏറ്റുവാങ്ങി

കോഴിക്കോട്: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ മൃതദേഹം പോസ്റ്റ്—മോര്‍ട്ടത്തിനു ശേഷം വികാരനിര്‍ഭരമായ അന്തരീക്ഷത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ഏറ്റുവാങ്ങി. പോസ്റ്റ് മോര്‍ട്ടം നടന്ന കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ ഉച്ചയ്ക്ക് മുമ്പു തന്നെ യു ഡി എഫ് നേതാക്കള്‍ എത്തിയിരുന്നു. കണ്ണൂരില്‍ നിന്ന് ഉച്ചയോടെ മൃതദേഹം എത്തിച്ചപ്പോള്‍ പ്രവര്‍ത്തകരില്‍ പലരും സങ്കടം നിയന്ത്രിക്കാനാവാതെ വിതുമ്പി. മൃതദേഹത്തില്‍ 37 വെട്ടുകള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. വൈകീട്ട് അഞ്ചരയോടെയാണ് പോസ്റ്റ്—മോര്‍ട്ടം പൂര്‍ത്തിയായത്.  കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്റെ നേതൃത്വത്തി ല്‍ മൃതദേഹം ഏറ്റുവാങ്ങി. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ സുധാകരന്‍, സണ്ണി ജോസഫ് എം എല്‍ എ, കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്, മലപ്പുറം ഡി സിസി പ്രസിഡന്റ് വി വി പ്രകാശ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി എം സുരേഷ്ബാബു, എന്‍ സുബ്രഹ്മണ്യന്‍, സെക്രട്ടറിമാരായ അഡ്വ. കെ ജയന്ത്, അഡ്വ. കെ പ്രവീണ്‍കുമാര്‍, വി എ നാരായണന്‍, കെ പി അബ്ദുള്‍ മജീദ്, ചന്ദ്രന്‍ തില്ലങ്കേരി, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍, ആര്യാടന്‍ ഷൗക്കത്ത്, മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, സിഎം പി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി എന്‍ വിജയകൃഷ്ണന്‍, കെ സി അബു, അഡ്വ. പി ശങ്കരന്‍, കെ എസ് യു മുന്‍ സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ വിദ്യാ ബാലകൃഷ്ണന്‍, എം ധനീഷ്—ലാല്‍ തുടങ്ങിയ നേതാക്കള്‍ ആശുപത്രിയിലുണ്ടായിരുന്നു. തുടര്‍ന്ന് മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി.
Next Story

RELATED STORIES

Share it