ശുപാര്‍ശ കൊളീജിയം തിരിച്ചയക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: കെ എം ജോസഫിന്റെ പേര് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മടക്കിയയച്ച ശുപാര്‍ശ കൊളീജിയം വീണ്ടും സര്‍ക്കാരിനു തന്നെ തിരിച്ചയക്കാന്‍ സാധ്യത. ചീഫ് ജസ്റ്റിസ് അടക്കം കൊളീജിയത്തിലെ അഞ്ചംഗങ്ങളും ഐകകണ്‌ഠ്യേനയാണ് ജനുവരിയില്‍ കെ എം ജോസഫിന്റെയും ഇന്ദു മല്‍ഹോത്രയുടെയും പേര് ശുപാര്‍ശ ചെയ്തിരുന്നത്.
കൊളീജിയം ഐകകണ്‌ഠ്യേന ഇത് തിരിച്ചയച്ചാല്‍, കേന്ദ്രത്തിന് തള്ളാനാവില്ല. എന്നാല്‍, ഇത് ഒരു സമയബന്ധിതമായ നടപടി അല്ലാത്തതിനാല്‍ കേന്ദ്രത്തിന് എത്രകാലം വേണമെങ്കിലും വൈകിപ്പിക്കാനാവും.
Next Story

RELATED STORIES

Share it