Second edit

ശുപാര്‍ശപല സമൂഹങ്ങളിലും അധികാരം



വിശിഷ്ടവര്‍ഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു എന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രങ്ങളിലൊന്നായ തെക്കന്‍ കൊറിയയില്‍ സമീപകാലത്തുണ്ടായ രാഷ്ട്രീയമാറ്റങ്ങളും ഇതിന് അടിവരയിടുന്നു. 1987ലെ ജനകീയപ്രക്ഷോഭം സൈനിക ഏകാധിപത്യത്തെ അട്ടിമറിച്ചെങ്കിലും ഭരണം യഥാര്‍ഥത്തില്‍ നിയന്ത്രിച്ചത് പഴയ വിശിഷ്ടവര്‍ഗം തന്നെയായിരുന്നു. ഒരു ഏകാധിപതിയുടെ മകളാണ് ഈയിടെ ജനരോഷംമൂലം പുറത്തായത്. കുത്തകകളും ഭരണാധികാരികളും മാധ്യമങ്ങളും കൈകോര്‍ത്തുപിടിച്ചാണ് കാര്യങ്ങള്‍ നടത്തിപ്പോന്നിരുന്നത്. വിജയം നേടാനുള്ള എലിപ്പന്തയത്തില്‍ യുവജനങ്ങളുടെ മേലുള്ള സമ്മര്‍ദം അടിക്കടി കൂടിവരുകയായിരുന്നു. സര്‍വകലാശാലകളില്‍ നിന്നു പുറത്തുവരുന്നവരില്‍ പലര്‍ക്കും ജോലി ലഭിക്കുന്നില്ല. ജീവിതപങ്കാളിയെ കണ്ടെത്താനോ കുടുംബം നിലനിര്‍ത്താനോ പറ്റാത്തവിധത്തിലായിരുന്നു മല്‍സരം. പിന്നീട് വീടുവയ്്ക്കുന്നതിനോ വൈദഗ്ധ്യമാര്‍ജിക്കുന്നതിനോ സമയം കിട്ടാതായി. ഇപ്പോള്‍ ഏഴുകാര്യങ്ങള്‍ കൊറിയന്‍ യുവതയ്ക്ക് അപ്രാപ്യമായി മാറിയിട്ടുണ്ടത്രേ. മേല്‍പറഞ്ഞതിനു പുറമേ പ്രതീക്ഷയും വിനോദവൃത്തിയും അവര്‍ ഉപേക്ഷിക്കേണ്ടിവരുന്നു. അധികാരകേന്ദ്രങ്ങളുമായുള്ള ബന്ധമാണ് തൊഴില്‍ ലഭിക്കാനും ജീവിതത്തില്‍ മുന്നോട്ടുപോവാനുമുള്ള പ്രധാന മാര്‍ഗം. 44 രാജ്യങ്ങളില്‍ നടന്ന ഒരു സര്‍വേയില്‍ മറ്റു രാജ്യങ്ങളില്‍ കണ്ടതിനേക്കാള്‍ കൂടുതല്‍ യുവതീയുവാക്കള്‍ അക്കാര്യം എടുത്തുപറയുന്നു. അതായത് ജനാധിപത്യമായാലും ഏകാധിപത്യമായാലും ശുപാര്‍ശയാണ് വളര്‍ച്ചയ്ക്കുള്ള പ്രധാന മൂലധനം.
Next Story

RELATED STORIES

Share it