Second edit

ശുനകബുദ്ധി

മനുഷ്യരോടു കൂറുള്ള ചങ്ങാതിമാരാണ് ശുനകന്മാര്‍ എന്നത് ചരിത്രസത്യം. മനുഷ്യന്‍ കൃഷിയും കുടുംബവുമായി കഴിയാന്‍ തുടങ്ങിയ കാലംമുതലേ ശുനകന്മാരും കൂട്ടിനുണ്ട്. പിന്നെയാണ് പൂച്ചയും പശുക്കളും ഒട്ടകങ്ങളും ആനകളും കുതിരകളും കഴുതകളും ഒക്കെ വന്നുചേര്‍ന്നത്. ശുനകന് മനുഷ്യരോട് സ്‌നേഹവും ബഹുമാനവും ആണെങ്കിലും മറ്റു ജീവികളോട് അതല്ല മനോഭാവം. വീട്ടിലെ പൂച്ചകളോടും മറ്റു വളര്‍ത്തുമൃഗങ്ങളോടും ഭീഷണിയുടെ സ്വരത്തിലാണ് പലപ്പോഴും അവര്‍ ഇടപെടുന്നത്. എന്നാല്‍, മറ്റു നായ്ക്കളോട് പൊതുവില്‍ സ്‌നേഹമാണ്.
എങ്ങനെയാണ് നായ്ക്കള്‍ മറ്റു നായ്ക്കളെ സ്വന്തം ആള്‍ക്കാരായി തിരിച്ചറിയുന്നത് എന്ന വിഷയം ഗവേഷകര്‍ പഠനവിധേയമാക്കിയിരുന്നു. നായ്ക്കള്‍ വലിയ വൈവിധ്യമുള്ള ജീവികളാണ്. പൂച്ചയുടെ അത്രപോലും വലുപ്പമില്ലാത്ത മാള്‍ട്ടീസ് മുതല്‍ കൂറ്റന്‍ പുലിയുടെ സ്വരൂപമുള്ള സെന്റ് ബര്‍നാഡ് വരെ അവയ്ക്കിടയിലുണ്ട്. എന്നാല്‍, അവയെ ഒക്കെയും ശുനകവംശത്തിലെ അംഗങ്ങളായി ഏതു സാധാരണ നായയും തിരിച്ചറിയും എന്നാണു ഗവേഷകര്‍ കണ്ടെത്തിയത്.
മണമോ ശബ്ദമോ ഒന്നും അതിന് ആവശ്യമില്ല. ആളെ കണ്ടാല്‍ ഉടന്‍ അവയ്ക്കു തിരിച്ചറിയാനാവും. എന്തിന് നായ്ക്കളുടെ ചിത്രങ്ങളില്‍ നിന്നുപോലും തിരിച്ചറിയാന്‍ അവയ്ക്കു കഴിയുമെന്നാണ് കംപ്യൂട്ടറുകളില്‍ നായ്ക്കളുടെയും മറ്റു ജീവികളുടെയും ചിത്രങ്ങള്‍ ഉപയോഗിച്ചു നടത്തിയ പരീക്ഷണത്തില്‍ ഗവേഷകര്‍ കണ്ടെത്തിയത്.
Next Story

RELATED STORIES

Share it