kozhikode local

'ശുദ്ധി' സമ്പൂര്‍ണ മാലിന്യമുക്ത പദ്ധതിയുടെ ഉദ്ഘാടനം നാളെ

കോഴിക്കോട്: സൗത്ത് നിയോജക മണ്ഡലത്തെ മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യവുമായി ഡോ. എം കെ മുനീര്‍ എംഎ ല്‍എയുടെ നേതൃത്വത്തില്‍ മിഷന്‍ കോഴിക്കോട് പദ്ധതി ആരംഭിക്കുന്നു. ശുദ്ധജലം കിട്ടാക്കനിയായ നഗരത്തില്‍ മാലിന്യം ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്‌നങ്ങളും നിരവധിയാണ്.
നഗരം നേരിടുന്ന ഇത്തരം പരിമിതികള്‍ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘ശുദ്ധിനഗരത്തിന്റെ നന്മ   എന്നപേരില്‍ പദ്ധതി ആരംഭിക്കുന്നത്്.
ശുദ്ധി പദ്ധതി പ്രഖ്യാപനവും ചാലപ്പുറം മാതൃകാ ശുദ്ധി വാര്‍ഡ് പ്രഖ്യാപനവും നാളെ നടക്കും. വൈകിട്ട്  4.30 ന് ചലച്ചിത്ര താരം പത്മപ്രിയ ശുദ്ധി പ്രഖ്യാപനം നടത്തും. എം കെ മുനീര്‍ എംഎല്‍എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ യു വി ജോസ്, ചലച്ചിത്ര താരങ്ങളായ ജോയ് മാത്യു, വിനോദ് കോവൂര്‍, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവര്‍ സംബന്ധിക്കും.
പിന്നണി ഗായിക അപര്‍ണ നയിക്കുന്ന ഗസല്‍ സന്ധ്യയും പരിപാടിയോടനുബന്ധിച്ച് നടക്കും. കോര്‍പ്പറേഷന്‍, ജില്ലാ ഭരണകൂടം, ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവര്‍ ചേര്‍ന്നാണ് ശുദ്ധി പദ്ധതി നടപ്പാക്കുക. മൈത്ര ഹോസ്പിറ്റല്‍, റസിഡന്‍സ് അസോസിയേഷന്‍, വ്യാപാരി പ്രതിനിധികള്‍,  എന്‍എസ്എസ് ഹയര്‍സെക്കന്ററി വിഭാഗം എന്നിവരെയും സഹകരിപ്പിക്കും. ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിക്കുന്നതിന് ഉപകരണങ്ങ ള്‍ നല്‍കിയും അജൈവ മാലിന്യങ്ങള്‍ കൃത്യമായി വീടുകളില്‍ നിന്ന് ശേഖരിച്ചും സൗത്ത് മണ്ഡലത്തെ മാതൃകാ ശുചിത്വ പ്രദേശമാക്കുകയാണ് ശുദ്ധി പദ്ധതിയുടെ ലക്ഷ്യം. ഓരോ വാര്‍ഡിനെയും പ്രത്യേകം സോണുകളായി തിരിച്ച് വാര്‍ഡുകളില്‍ ഏരിയാതല സമിതി രൂപീകരിച്ച് സമിതിയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുക.
Next Story

RELATED STORIES

Share it