thrissur local

ശുദ്ധജല വിതരണത്തിനായി സ്ഥാപിച്ച വാട്ടര്‍ ടാങ്ക് ഉപയോഗിക്കാതെ നശിക്കുന്നു



ചേറ്റുവ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2016-17 പ്രകാരം ഏങ്ങണ്ടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ സ്ഥാപിച്ച ശുദ്ധജല ടാങ്ക് ഉപയോഗിക്കാതെ നശിക്കുന്നു. 20,000 രൂപ അടങ്കല്‍തുകയില്‍ ശുദ്ധജല കിയോസ്‌കിന്റെ ഫഌറ്റ് ഫോം നിര്‍മാണം പൂര്‍ത്തീകരിച്ച് 5000 ലിറ്ററിന്റെ വാട്ടര്‍ ടാങ്ക് പെപ്പുകള്‍ ഫിറ്റ് ചെയ്ത് ഫഌറ്റ് ഫോമില്‍ സ്ഥാപിച്ച് ദിവസങ്ങള്‍ വളരെയേറെയായിട്ടും ഉപയോഗപ്രദമാക്കിയിട്ടില്ല. കുടിവെള്ളം കിട്ടാക്കനിയായ പ്രദേശത്തേക്ക് എത്രയും വേഗം വെള്ളം എത്തിക്കുന്നതിന് വേണ്ടി പഞ്ചായത്ത് മുന്‍കൈയെടുക്കണമെന്നാണ് രണ്ടാം വാര്‍ഡ് നിവാസികളുടെ ആവശ്യം.
Next Story

RELATED STORIES

Share it