malappuram local

ശുദ്ധജലത്തിനായി മലയോരം നെട്ടോട്ടത്തില്‍



കാളികാവ്: കത്തുന്ന വേനലില്‍ മലയോരം ശുദ്ധജലത്തിനായി നെട്ടോട്ടമോടുന്നു. പ്രധാന കുടിവെള്ള പദ്ധതിയായ മധുമല ജലസംഭരണി വറ്റിവരണ്ടു. കാളികാവ് ചോക്കാട് പഞ്ചായത്തുകളുടെ ഏക ആശയമായ മധുമല പദ്ധതി ഇനി ദിവസങ്ങള്‍ മാത്രം. 30 ലക്ഷം രൂപ ചെലവഴിച്ച് കഴിഞ്ഞ വര്‍ഷമാണ് പരിയങ്ങാട് പുഴയില്‍ തടയണ നിര്‍മിച്ചത്. ദിവസവും രണ്ടു ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇവിടെ നിന്ന് പമ്പ് ചെയ്തിരുന്നത്. വേനല്‍മഴ ലഭിക്കാത്തതിനാല്‍ മാസങ്ങള്‍ക്ക് മുമ്പ് പുഴയിലെ നീരൊഴുക്ക് നിലച്ചിരുന്നു. മുവ്വായിരം കുടുംബങ്ങളാണ് മധുമല പദ്ധതിയെ ആശ്രയിക്കുന്നത്. ഈ പദ്ധതി കൂടി നിലച്ചാല്‍ കുടിവെള്ളത്തിന് കടുത്ത പ്രതിസന്ധി നേരിടും. ദൂര ദിക്കുകളില്‍ നിന്ന് എത്തിച്ച് സന്നദ്ധസംഘങ്ങള്‍ വിതരണം ചെയ്യുന്ന വെള്ളമാണ് ഇപ്പോള്‍ ആശ്രയം.
Next Story

RELATED STORIES

Share it