Second edit

ശുജാഅത്ത് ബുഖാരി

പ്രശസ്ത കശ്മീരി പത്രപ്രവര്‍ത്തകനും റൈസിങ് കശ്മീരിന്റെ പത്രാധിപരുമായ ശുജാഅത്ത് ബുഖാരിയെ വെടിവച്ചുകൊന്നതാരാണ്? ഭീകരവാദികളെന്ന് ഔദ്യോഗികഭാഷ്യം. സര്‍ക്കാര്‍ ഏജന്‍സികളാണ് കൊലയ്ക്കു പിന്നിലെന്ന് വലിയൊരുവിഭാഗം കശ്മീരികള്‍ വിശ്വസിക്കുന്നു. ഏതായാലും കശ്മീരില്‍ സമാധാനം പുലരണമെന്നും തീവ്രവാദക്കുറ്റം ആരോപിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട കശ്മീരി യുവാക്കളുടെ വിമോചനം സാധ്യമാക്കണമെന്നും കശ്മീരി ജനതയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ആഗ്രഹിച്ച വ്യക്തിയായിരുന്നു ബുഖാരി. കൂടിയാലോചനകളിലൂടെ പ്രശ്‌നപരിഹാരം എന്നതായിരുന്നു ശുജാഅത്തിന്റെ മാര്‍ഗം. അദ്ദേഹത്തിന്റെ മരണം അതിനാല്‍ സമാധാനത്തിനേറ്റ ആഘാതമാണ്.
മരണാനന്തരവും ശുജാഅത്തിനെ വെറുതെ വിടാത്ത അവസ്ഥയുമുണ്ട്. ആദ്യകാലത്ത് സ്ത്രീവാദത്തിന്റെ വക്താവായും പിന്നീട് മോദിയുടെയും കാവിരാഷ്ട്രീയത്തിന്റെയും പിണിയാളായും മാധ്യമരംഗത്തു തിളങ്ങിയ മധു കിഷ്വാര്‍ ശുജാഅത്തിന്റെ തീവ്രവാദബന്ധത്തിലേക്കു സൂചനകള്‍ നല്‍കുന്ന തരത്തില്‍ നടത്തിയ പ്രതികരണങ്ങള്‍ നിസ്സാരമാക്കി തള്ളിക്കൂടാ. സംഘപരിവാരത്തിന് ശുജാഅത്തിനെപ്പോലെയുള്ള സമാധാനകാംക്ഷികളെയല്ല ആവശ്യം. കശ്മീരില്‍ സമാധാനമുണ്ടാവുക എന്നത് കാവിരാഷ്ട്രീയത്തിന്റെ അജണ്ടയിലില്ല.
Next Story

RELATED STORIES

Share it