Flash News

ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി മോഹന്‍ലാല്‍



തിരുവനന്തപുരം: ഐഎംഎയും കെജിഎംഒഎയും മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനും സംയുക്തമായി ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി മെഗാസ്റ്റാര്‍ മോഹന്‍ലാല്‍. ശുചീകരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. പിന്നീട് തിരുവനന്തപുരം ഗാന്ധിഭവനിലും മോഡല്‍ സ്‌കൂളിലും നടന്ന ശുചീകരണപ്രവര്‍ത്തനങ്ങളിലും മോഹന്‍ലാല്‍ പങ്കെടുത്തു. ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിഭവനിലെ പുഷ്പാര്‍ച്ചനയും പ്രാര്‍ഥനയും കഴിഞ്ഞാണ് ശുചീകരണത്തിനായി തൈക്കാട് മോഡല്‍ സ്‌കൂളില്‍ മോഹന്‍ലാല്‍ എത്തിയത്. എല്ലാവരും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണമെന്നും ഇന്നൊരുദിവസംകൊണ്ട് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കരുതെന്നും ലാല്‍ ഓര്‍മിപ്പിച്ചു. മോഹന്‍ലാലിന്റെ ഇടപെടലിനെ പ്രധാനമന്ത്രി ട്വിറ്ററിലൂടെ പ്രശംസിച്ചു. സ്വച്ഛ് ഭാരത് പദ്ധതിക്ക് എല്ലാ പിന്തുണയും ആവശ്യപ്പെട്ടുകൊണ്ട് മോഹന്‍ലാല്‍, രജനീകാന്ത്, മമ്മൂട്ടി തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്ക് മോദി കത്തയച്ചിരുന്നു.
Next Story

RELATED STORIES

Share it