kozhikode local

ശുചീകരണത്തൊഴിലാളി സമരം ഒത്തുതീര്‍പ്പായി



കോഴിക്കോട്: നഗരത്തിലെ ഖരമാലിന്യ സംസ്‌കരണ തൊഴിലാളികള്‍ നാല് ദിവസമായി നടത്തി വന്ന സമരം താത്കാലികമായി അവസാനിപ്പിച്ചു. താത്കാലിക ജീവനക്കാരാക്കുക എന്ന തൊഴിലാളികളുടെ ആവശ്യം സര്‍ക്കാറുമായി അനുഭാവപൂര്‍വ്വം ചര്‍ച്ച ചെയ്യാമെന്ന് മേയറുടെ ഉറപ്പിലാണ് സമരം ഒത്തുതൂര്‍പ്പാക്കിയത്. ഓഡിറ്റ് ഒബ്ജഷന്‍ വന്നതിനാല്‍ ഒഴിവാക്കേണ്ടി വന്ന ആനുകൂല്യങ്ങള്‍ സ്വന്തം ഫണ്ടില്‍ നിന്ന് കണ്ടെത്തി നല്‍കാമെന്ന വാഗ്ദാനം സമരക്കാര്‍ സ്വീകരിച്ചു. ഗ്ലൗസുള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ തൊഴിലാളികള്‍ക്ക് കോര്‍പ്പറേഷന്‍ നല്‍കും. മാസങ്ങളോളം തടസപ്പെട്ട ഡീസല്‍ ബില്ലുകളുടെ കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീര്‍പ്പുണ്ടാക്കും. മുടങ്ങിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പുനരാരംഭിക്കും. ഹെല്‍ത്ത് കാര്‍ഡും പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് മരുന്നും നല്‍കും. വാഹനം വാങ്ങിയതുള്‍പ്പെടെയുള്ള കടങ്ങള്‍ എഴുതിത്തള്ളുന്നതിനായി കോര്‍പ്പറേഷന്‍ പ്രതിനിധികള്‍ ബാങ്കുമായി സംസാരിക്കും. മാലിന്യം എടുക്കുന്ന വീടുകളില്‍ നിന്നും കടകളില്‍ നിന്നും 50 രൂപ അധികം വാങ്ങിക്കും. തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നതിനായി ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. ഇതില്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ വി ബാബുരാജ്, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ ടി പി ദാസന്‍, കുടുംബശ്രീ പ്രൊജക്ട് ഓഫീസര്‍ റംസി ഇസ്മായില്‍, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ രാധാകൃഷ്ണന്‍, വി ടി സത്യന്‍, തൊഴിലാളി നേതാക്കളായ പി ഗിരിജ, സി ബബിത, ഹെല്‍ത്ത് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളാകും.ഇന്നലെ നടന്ന ചര്‍ച്ചയില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ വി ബാബുരാജ്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ രാധാകൃഷ്ണന്‍, മുന്‍ മേയര്‍ എം ഭാസ്‌കരന്‍, കുടുംബശ്രീ പ്രൊജക്ട് ഓഫീസര്‍ റംസി ഇസ്മായില്‍, സിഐടിയു ജില്ല സെക്രട്ടറി ടി മുകുന്ദന്‍, പ്രസിഡന്റ് ചന്ദ്രശേഖരന്‍, പി ഗിരിജ, സി ബബിത, അംബിക എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it