kozhikode local

ശുചീകരണം കഴിഞ്ഞു : മാലിന്യം നീക്കാത്തത് ദുരിതമായി



വടകര: ശുചീകരണം കഴിഞ്ഞെങ്കിലും മാലിന്യം നീക്കാത്തത് വില്യാപ്പള്ളിയില്‍ ദുരിതമായി. ഗ്രാമപ്പഞ്ചായത്തിലെ 15 ലധികം പേര്‍ പകര്‍ച്ചപ്പനി പിടിപെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലടക്കം എത്തിയിട്ടും പഞ്ചായത്ത് അധികൃതര്‍ക്കു കുലുക്കമില്ല. കഴിഞ്ഞ ദിവസം കൊട്ടിഘോഷിച്ച് നടത്തിയ ശുചീകരണ പ്രവര്‍ത്തിക്കു ശേഷം ശേഖരിച്ച മാലിന്യം റോഡരികിലുപേക്ഷിച്ചാണ് പുതിയ ദുരിത പരീക്ഷണം. പഞ്ചായത്തിലെ അമരാവതിയില്‍ ബസ് സ്റ്റോപ്പിനു സമീപവും തൊട്ടപ്പുറം തത്തോത്ത് പരിസരത്തുമാണ് കെട്ടുകണക്കിന് മാലിന്യങ്ങള്‍ കുന്നുകൂട്ടിയിരിക്കുന്നത്. മഴപെയ്തതോടെ മാലിന്യം മുഴുവന്‍ വെള്ളം നിറഞ്ഞു കെട്ടുനാറുന്ന നിലയിലാണ്. പനികള്‍ക്കു കാരണമാകുന്ന കൊതുകുകള്‍ വ്യാപകമാവുന്നതിനിടയിലാണ് പുതിയ കൊതുകു കേന്ദ്രങ്ങള്‍ പഞ്ചായത്ത് തന്നെ സൃഷ്ടിച്ചിരിക്കുന്നത്.  വില്യാപ്പള്ളി പഞ്ചായത്ത്  പ്ലാസ്റ്റിക് മുക്തമായി പ്രഖ്യാപിച്ചെങ്കിലും പലേടത്തും സ്വരൂപിച്ച പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യം നീക്കാതെ കിടക്കുന്നു.
Next Story

RELATED STORIES

Share it