kozhikode local

ശുചിത്വ ഹര്‍ത്താലും സ്‌ക്വോഡ് പ്രവര്‍ത്തനവും; പെരുവയലില്‍ ശുചിത്വ കാംപയിന് വേറിട്ട വഴി

മാവൂര്‍: മഴക്കാല പൂര്‍വ്വശുചീകരണത്തിന് വേറിട്ട വഴി സ്വീകരിച്ച് പെരുവയല്‍ ഗ്രാമപഞ്ചായത്ത്. ബഹുജനപങ്കാളിത്തം പൂര്‍ണ്ണമായും ഉറപ്പാക്കിയും മുഴുവന്‍ വീടുകളിലേക്കും ശുചീകരണ സന്ദേശമെത്തിച്ചും വിപുലമായ കാമ്പയിനാണ് ഗ്രാമപഞ്ചായത്തില്‍ നടത്തിയത്.
മാലിന്യം പ്രശ്‌നം സൃഷ്ടിക്കുന്നവരെ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്ന പ്രവര്‍ത്തനവും കാമ്പയിനിന്റെ ഭാഗമായി നടന്നു. ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, വ്യാപാരികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, എന്‍എസ്എസ്-സിഎസ്എസ് വളണ്ടിയര്‍മാര്‍, അയല്‍സഭ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ കാമ്പയിനില്‍ പങ്കാളികളായി. ശനിയാഴ്ച രാവിലെ 7 മുതല്‍ 11 മണി വരെ ശുചിത്വ ഹര്‍ത്താല്‍ നടത്തിയാണ് ടൗണ്‍ ശുചീകരിച്ചത്. പഞ്ചായത്തിലെ 11 ടൗണുകളില്‍ നടന്ന പ്രവര്‍ത്തനത്തില്‍ നിരവധി പേര്‍ പങ്കാളികളായി. ഇന്നലെയാണ് വാര്‍ഡ് തലങ്ങളില്‍ ശുചീകരണ യജ്ഞം നടന്നത്. അയല്‍സഭകളുടെ നേതൃത്വത്തിലാണ് കാമ്പയിന്‍ നടന്നത്. ഇതിനായി 182 അയല്‍സഭകള്‍ യോഗം ചേര്‍ന്ന് സ്‌ക്വോഡുകള്‍ രൂപീകരിച്ചിരുന്നു.കാമ്പയിന്‍ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈ വി ശാന്ത നിര്‍വ്വഹിച്ചു.
Next Story

RELATED STORIES

Share it