ശുചിത്വ ഭാരത പദ്ധതിക്ക് ഹെല്‍പ്‌ലൈന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ശുചിത്വ ഭാരതം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ തലത്തില്‍ ഹെല്‍പ്‌ലൈന്‍ തുടങ്ങും. രാജ്യത്തെ 4,000ത്തിലേറെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതുവഴി പുതുദിശാബോധം ലഭിക്കും. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിലെ പോരായ്മകള്‍ പരിഹരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പിനു കീഴില്‍ ഒരുക്കുന്ന ഹെല്‍പ്‌ലൈനിന് നാലക്ക നമ്പറുണ്ടാവും. ശുചിത്വ ഭാരതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ഹെല്‍പ്‌ലൈന്‍ ഉപയോഗപ്പെടുത്തും. ശുചിത്വ ഭാരത പദ്ധതിയുടെ ഭാഗമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം ഹെല്‍പ്‌ലൈനിന്റെ സഹായം ലഭിക്കും. 2014 ഒക്ടോബര്‍ രണ്ടിനാണു ശുചിത്വ ഭാരത പദ്ധതി തുടങ്ങിയത്. 2019 ഒക്ടോബര്‍ രണ്ടിന് സമ്പൂര്‍ണ ശുചീകരണം യാഥാര്‍ഥ്യമാക്കുകയാണു ലക്ഷ്യം.
Next Story

RELATED STORIES

Share it