kozhikode local

ശുചിത്വ ഭവനം, സുന്ദരനഗരം: പദ്ധതി കണ്ണില്‍ പൊടിയിടാന്‍; മാലിന്യം സൂക്ഷിക്കുന്നത് ടൗണിന്റെ ഹൃദയഭാഗത്ത്

മുക്കം: ടൗണിനെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ശുചിത്വ ഭവനം, സുന്ദരനഗരം, പദ്ധതി നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനെന്ന് ആക്ഷേപം. നഗരസഭയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കുന മാലിന്യങ്ങള്‍ ഇപ്പോള്‍ കൂട്ടിയിട്ടിരിക്കുന്നത് ഇഎംഎസ് ഷോപ്പിങ്‌കോംപ്ലക്‌സിലെ ഒരു മുറിയിലാണ്.
നേരത്തെ മുക്കം ബസ് സ്റ്റാന്റില്‍ ഒരു ഭാഗത്ത് കൂട്ടിയിട്ട് അവിടെ നിന്ന് സംസ്‌കരണ കേന്ദ്രത്തിലേക്ക് അയക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത് വിവാദമായതോടെയാണ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ പിറക് വശത്തെ മുറിയില്‍ രഹസ്യമായി ശേഖരിച്ചു വെക്കുന്നത്. ജൈവ, അജൈവ മാലിന്യങ്ങള്‍ അടക്കം ഇതിലുണ്ട്. പ്രസ് ഫോറം, കൃഷിഭവന്‍, നാളികേര സംഭരണ കേന്ദ്രം, വിവിധ കച്ചവട സ്ഥാപനങ്ങള്‍ എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്നതിന് തൊട്ടടുത്ത് തന്നെയാണ് ഈ മാലിന്യശേഖരം.കോംപ്ലക്‌സിലെ മുറികള്‍ മത്സ്യ, മാംസ കച്ചവടങ്ങള്‍ക്കോ അവ സൂക്ഷിക്കാനോ നല്‍കാന്‍ പാടില്ല എന്ന വ്യവസ്ഥയും ലംഘിക്കപ്പെട്ടിരിക്കുകയാണ്. മാലിന്യശേഖരണ മുറിക്കു തൊട്ടടുത്ത മുറികള്‍ കച്ചവടക്കാര്‍ ഇറച്ചിക്കോഴികളെ സൂക്ഷിക്കാനായി ഉപയോഗിച്ചിരിക്കുകയാണ്. നഗരസഭാധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി യുഡിഎഫ് കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരുമെത്തി. ഇഎംഎസ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ വന്‍തോതില്‍ അനധികൃത കയ്യേറ്റം നടക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it