Kottayam Local

ശുചിത്വമിഷന്റെ സഹായത്തില്‍ ഒക്‌ടോബറോടെ ജില്ലയിലെ എല്ലാവര്‍ക്കും ശൗചാലയം

കോട്ടയം: സ്വന്തമായി ശൗചാലയമില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും ഒക്‌ടോബര്‍ ആദ്യവാരത്തോടെ ശുചിത്വമിഷന്റെ സഹായത്തോടെ ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിനുളള നടപടികള്‍ കൈക്കൊളളുമെന്ന് കലക്ടര്‍ സ്വാഗത് ഭണ്ഡാരി പറഞ്ഞു.
ഇതു സംബന്ധിച്ച് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരുടേയും സെക്രട്ടറിമാരുടേയും ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. പൊതു സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തുന്ന പ്രവണത അവസാനിപ്പിച്ച് രാജ്യത്തിനുതന്നെ മാതൃകയാക്കാന്‍ ജില്ല തയ്യാറെടുക്കുകയാണെന്ന് കലക്ടര്‍ അഭിപ്രായപ്പെട്ടു. ജില്ലയിലെ 71 ഗ്രാമപ്പഞ്ചായത്തുകളിലായി 17206 ശൗചാലയങ്ങളും 6 മുനിസിപ്പാലിറ്റികളിലായി 1871 ശൗചാലയങ്ങളുമാണ് ഇനി നിര്‍മിക്കാന്‍ അവശേഷിക്കുന്നത്.
നിലവില്‍ ഒരു ശൗചാലയത്തിന് 15,400 രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും. ഗ്രാമപ്പഞ്ചായത്തുകളില്‍ ഈ തുകയില്‍ 12,000 രൂപ സംസ്ഥാന ശുചിത്വ മിഷനും 3,400 രൂപ ഗ്രാമപ്പഞ്ചായത്തുകളും വഹിക്കും. മുനിസിപ്പാലിറ്റികളില്‍ 10,067 രൂപ മുനിസിപ്പാലിററിയും 5,333 രൂപ ശുചിത്വമിഷനുമാണ് നല്‍കുന്നത്. മൂന്ന് ഘട്ടങ്ങളായാണ് ശൗചാലയങ്ങളുടെ പണി പൂര്‍ത്തീകരിക്കുന്നത്. 400ലധികം ശൗചാലയങ്ങള്‍ ജൂലൈ ആദ്യവാരത്തോടെ പൂര്‍ത്തിയാവും. തുടര്‍ന്ന് സപ്തംബര്‍, ഒക്‌ടോബര്‍ മാസത്തോടെ പൂര്‍ണമായും പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ ഗ്രാമപ്പഞ്ചായത്തുകള്‍ കൈക്കൊള്ളണമെന്നും കലക്ടര്‍ പറഞ്ഞു. ഇതിനു മുമ്പ് തന്നെ ശൗചാലയങ്ങള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി ഇതിനുളള പരിശ്രമം നടത്തണമെന്നും കലക്ടര്‍ പറഞ്ഞു.
ശുചിത്വ മിഷന്‍ ജില്ലാ കോ ഓഡിനേറ്ററായ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ ജി കൃഷ്ണകുമാര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ജോല്‍സന, അസി. കോ ഓഡിനേറ്ററായ ജോര്‍ജ് തോമസ്, ടി സി ബൈജു, പ്രോഗ്രാം ഓഫിസര്‍മാരായ നോബിള്‍ സേവ്യര്‍, രാഹുല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it