Kollam Local

ശീതീകരണ ഉപകരണങ്ങള്‍ക്ക് വന്‍ ഡിമാന്റ്

കടുത്ത ചൂടില്‍ വെന്തെരിയുന്ന ജില്ലയില്‍ ശീതീകരണ ഉപകരണങ്ങളായ എയര്‍ കണ്ടീഷണര്‍, കൂളര്‍, ഫാന്‍ എന്നിവയുടെ വില്‍പനയില്‍ ഗണ്യമായ വര്‍ധന. ഫെബ്രുവരി അവസാനം മുതല്‍ ജില്ലയില്‍ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. ഉയര്‍ന്ന വരുമാനക്കാരും ഇടത്തരക്കാരും ഏസി വാങ്ങുമ്പോള്‍ വരുമാന ഭേദമില്ലാതെ ഫാനിനും കൂളറിനും ആവശ്യക്കാരേറെയാണ്. ദിവസം 100 ഫാനുകളെങ്കിലും വില്‍ക്കുന്നതായി കച്ചവടക്കാര്‍ പറയുന്നു.

സീലിങ് ഫാനുകളേക്കാള്‍ മറ്റുള്ളവക്കാണ് ഡിമാന്റ്. പല വിലയില്‍ ഫാനുകള്‍ ലഭിക്കുന്നുണ്ട്. എസിയേക്കാള്‍ വില കുറവായതിനാല്‍ ഉപഭോക്താക്കള്‍ കൂളറാണ് തിരഞ്ഞെടുക്കുന്നത്. 6000 രൂപ വരെയാണ് വില.
Next Story

RELATED STORIES

Share it