World

ശീതസമര മനസ്സ് യുഎസ് ഉപേക്ഷിക്കണമെന്ന് ചൈന

ബെയ്ജിങ്: യുഎസ് ശീതസമര മനസ്സ് ഉപേക്ഷിക്കണമെന്ന് ചൈന. അണ്വായുധശേഷി വര്‍ധിപ്പിക്കുമെന്നു യുഎസ് പ്രഖ്യാപിച്ചതിനു പിന്നലെയാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണം. ലോകത്തിലെ ഏറ്റവും വലിയ ആണവശക്തിയാണെന്ന് അവകാശപ്പെടുന്ന രാജ്യം, അതിനെതിരായി നീങ്ങുന്നതിനു പകരം തല്‍സ്ഥിതി തുടര്‍ന്നുകൊണ്ടുപോവാന്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നു ചൈനീസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അണ്വായുധങ്ങള്‍ വികസിപ്പിക്കാനുള്ള നീക്കത്തെ റഷ്യയും അപലപിച്ചു. ലോകത്തെ ഉന്മൂലനം ചെയ്യാനാണ് യുഎസിന്റെ ശ്രമമെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചത്. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് യുഎസ് പുറത്തുവിട്ടത്. റഷ്യ, ചൈന, ഉത്തരകൊറിയ എന്നീ രാജ്യങ്ങളുടെ അണ്വായുധശേഷി വര്‍ധിപ്പിക്കുന്നുവെന്ന ഉല്‍ക്കണ്ഠയിലാണ് യുഎസിന്റെ പുതിയ നീക്കം.
Next Story

RELATED STORIES

Share it